
കൊച്ചി: ഇടതുമുന്നണിയിലെ സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കിയ പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയും തിരുവന്തപുരത്ത് എകെജി സെന്ററിൽ ചേരും. കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോർട്ടിംഗ് ആണ് പ്രധാന അജണ്ട. എങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും ചർച്ചകൾ നടക്കും. സ്ഥാനാർത്ഥി സാധ്യതകളും തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയ സമീപനങ്ങളും നേതാക്കൾ ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരായ എസ്എഫ്ഐഒ അന്വേഷണം അടക്കമുള്ള സാഹചര്യങ്ങളും ചർച്ചയായേക്കും. സിപിഐ സംസ്ഥാന കൗൺസിലും ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലാണ് സിപിഐയിൽ പ്രധാന ചര്‍ച്ച നടക്കുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam