സിപിഎം- എസ്ഡിപിഐ ഡീൽ ഉണ്ടെന്ന് കള്ള പ്രചരണം നടത്തുന്നുവെന്ന് എംവി ഗോവിന്ദൻ; 'വിഡി സതീശൻ രാവിലെ മുതൽ നുണ പറയുന്നു'

Published : Mar 30, 2026, 07:20 PM IST
mv govindan

Synopsis

സിപിഎം- എസ്ഡിപിഐ ഡീൽ ഉണ്ടെന്ന് കള്ള പ്രചരണം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വിഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നുവെന്നും ഇത് ഓരോന്നായി എൽഡിഎഫ് പൊളിച്ചു കൊണ്ടിരിക്കുകയാണെന്നും എംവി ​ഗോവിന്ദൻ

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ ‌സിപിഎം- എസ്ഡിപിഐ ഡീൽ ഉണ്ടെന്ന് കള്ള പ്രചരണം നടത്തുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. വിഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നു. ഇത് ഓരോന്നായി എൽഡിഎഫ് പൊളിച്ചു കൊണ്ടിരിക്കുകയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

വയനാട്ടിൽ വീട് വച്ചു നൽകുമെന്ന് കോൺഗ്രസ്സ് പറഞ്ഞു. ഇതിനായി പിരിവും നടത്തി. ഗീബൽസിനെക്കാൾ വല്യ നുണ സതീശൻ പറയുന്നു. പിരിച്ച പണം എവിടെയാണെന്ന് പറയുന്നില്ല. ഇട്ട തറക്കല്ല് പോലും കാണുന്നില്ല. ഈ പണം ഉപയോഗിച്ചല്ലേ കോൺ​ഗ്രസ് ഇലക്ഷൻ പ്രചരണം നടത്തുന്നത്. പാചക വാതകം ക്ഷാമം സംബന്ധിച്ചും പിണറായിക്കെതിരെ പ്രചരണം നടത്തുന്നുവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്: വീണ്ടും പരിശോധനയുമായി ഇഡി; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക റെയ്ഡ്
ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്, രേഖകൾ പിടിച്ചെടുത്തു