സിപിഎം സ്ഥാനാര്‍ത്ഥികളിൽ മാറ്റം, ഗുരുവായൂരിൽ എൻ.കെ.അക്ബര്‍, ചേലക്കരയിൽ കെ.രാധാകൃഷ്ണൻ

Published : Mar 06, 2021, 02:20 PM IST
സിപിഎം സ്ഥാനാര്‍ത്ഥികളിൽ മാറ്റം, ഗുരുവായൂരിൽ എൻ.കെ.അക്ബര്‍, ചേലക്കരയിൽ കെ.രാധാകൃഷ്ണൻ

Synopsis

സംസ്ഥാന കമ്മിറ്റി ഗുരുവായൂരിലേക്ക് ശുപാര്‍ശ ചെയ്ത മുതിര്‍ന്ന നേതാവ് ബേബി ജോണിനെ മാറ്റി എൻ.കെ.അക്ബറിനെ അവിടെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി തീരുമാനിച്ചു

തൃശ്ശൂര്‍: സംസ്ഥാന സമിതിയുടെ ശുപാര്‍ശയിൽ മാറ്റം വരുത്തി സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി. സംസ്ഥാന കമ്മിറ്റി ഗുരുവായൂരിലേക്ക് ശുപാര്‍ശ ചെയ്ത മുതിര്‍ന്ന നേതാവ് ബേബി ജോണിനെ മാറ്റി എൻ.കെ.അക്ബറിനെ അവിടെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി തീരുമാനിച്ചു. സിപിഎം ചാവക്കാട് ഏരിയ സെക്രട്ടറിയാണ് എൻ.കെ.അക്ബര്‍. 

സംവരണ മണ്ഡലമായ ചേലക്കരയിൽ സിറ്റിംഗ് എംഎൽഎയായ യു.ആര്‍.പ്രദീപിന് രണ്ടാമൂഴം കൊടുക്കാം എന്നായിരുന്നു സംസ്ഥാന സമിതിയിലെ തീരുമാനമെങ്കിൽ അദ്ദേഹത്തിന് പകരം സീനിയര്‍ നേതാവ് കെ.രാധാകൃഷ്ണനെ അവിടെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിൻ്റെ തീരുമാനം. ഇരിങ്ങാലക്കുടയിൽ വിജയരാഘവൻ്റെ ഭാര്യയും മുൻതൃശ്ശൂര്‍ മേയറുമായ ആര്‍.ബിന്ദു തന്നെയാവും മത്സരിക്കുക. 

ചാലക്കുടി - യു .പി . ജോസഫ്
ഇരിങ്ങാലക്കുട - ആർ.ബിന്ദു
വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി
മണലൂർ - മുരളി പെരുനെല്ലി
ചേലക്കര - യു.ആർ.പ്രദീപ്
ഗുരുവായൂർ - ബേബി ജോൺ 
പുതുക്കാട് - കെ.കെ. രാമചന്ദ്രൻ
കുന്നംകുളം - എ.സി.മൊയ്തീൻ
ഇരിങ്ങാലക്കുട - ആർ ബിന്ദു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തുട‍ർച്ചയായി കറന്റ് പോയി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ 6 പേർ കുടുങ്ങി
'പറ്റാത്ത ആഗ്രഹങ്ങളൊന്നും മനസ്സിൽ വയ്ക്കേണ്ടെന്ന് പറഞ്ഞവരുണ്ട്'; വെല്ലുവിളികളെ അതിജീവിച്ച ജസീലയുടെ റാങ്കിന് തിളക്കമേറെ