സിപിഎം ഓഫിസിന് നേരെ പടക്കമെറിഞ്ഞു, സിപിഎമ്മുകാരൻ കസ്റ്റഡിയിൽ, പികെ ശശിയുടെ മുൻ ഡ്രൈവർ

Published : Jul 12, 2025, 11:35 PM IST
cpim worker arrest Firecrackers thrown at CPM office mannarkkad Palakkad

Synopsis

സിപിഎം ഓഫിസിന് നേരെ പടക്കമെറിഞ്ഞു,കേസിൽ സിപിഎമ്മുകാരൻ കസ്റ്റഡിയിൽ.

പാലക്കാട്‌: മണ്ണാർക്കാട് സിപിഎം ഓഫിസിന് നേരെ പടക്കമെറിഞ്ഞ കേസിൽ ഒരാൾ കസ്റ്റഡിയിൽ. പുല്ലശ്ശേരി സ്വദേശി അഷറഫിനെയാണ് മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ സിപിഎം പ്രവർത്തകനാണ്. പി.കെ ശശിയുടെ ഡ്രൈവറായി പ്രവർത്തിച്ചിരുന്നുവെന്നും ആക്രമി വന്നത് മണ്ണാർക്കാട് ഏരിയ സെക്രട്ടറിയെ ആക്രമിക്കാനെന്നും നേതാക്കൾ ആരോപിച്ചു.

പാലക്കാട് മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലാണ് പടക്കം പൊട്ടിച്ചത്. രാത്രി 8.55 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ പ്രതി ഓഫീസിന് മുന്നിലെത്തി മാലപ്പടക്കം പൊട്ടിച്ച് കടന്നുകളയുയായിരുന്നുവെന്നാണ് ദൃക്ഷ്സാക്ഷി പറയുന്നത്. മണ്ണാർക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.   

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം