മത്സ്യബന്ധന വിവാദത്തിൽ ധാരണാപത്രം റദ്ദാക്കിയത് സർക്കാരിൻ്റെ സത്യസന്ധത: എ വിജരാഘവൻ

Web Desk   | Asianet News
Published : Feb 23, 2021, 10:39 AM ISTUpdated : Feb 23, 2021, 03:46 PM IST
മത്സ്യബന്ധന വിവാദത്തിൽ ധാരണാപത്രം റദ്ദാക്കിയത് സർക്കാരിൻ്റെ സത്യസന്ധത: എ വിജരാഘവൻ

Synopsis

ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ധാരണാപത്രം റദ്ദാക്കിയത് സർക്കാരിൻ്റെ സത്യസന്ധതയാണ് കാണിക്കുന്നത്. സർക്കാരിന് ഒളിക്കാനൊന്നുമില്ല എന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്: വിവാദങ്ങൾ ഉണ്ടാക്കി ഇടതുപക്ഷത്തെ തളർത്തുക എന്ന ലക്ഷ്യം വിലപ്പോവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ ധാരണാപത്രം റദ്ദാക്കിയത് സർക്കാരിൻ്റെ സത്യസന്ധതയാണ് കാണിക്കുന്നത്. സർക്കാരിന് ഒളിക്കാനൊന്നുമില്ല എന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന് ഒരു നിലപാട് ഉണ്ട്. അതിൽ മാറ്റമൊന്നുമില്ല. അക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ വിശ്വാസ്യത ആണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും എ വിജയരാഘവൻ പറഞ്ഞു.

പി എസ് സി സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് ആർക്കും സമരം ചെയ്യാം എന്നായിരുന്നു എ വിജയരാഘവന്റെ മറുപടി. നിയമപരമായി പരിഹാരം കാണാൻ പറ്റാത്ത ആവശ്യം അല്ല. അധികാര പരിധിയിൽ ഉള്ള കാര്യങ്ങളുടെ പുറത്ത് ആണ് ഡിമാൻഡ് എന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായുള്ള തെരഞ്ഞെടുപ്പ് ധാരണകളിൽ നിന്ന് കോൺഗ്രസ്സ് മാറി നിൽക്കണം എന്ന് രാഹുൽ ​ഗാന്ധി നിർദേശിക്കുമോ എന്ന് എ വിജയരാഘവൻ ചോദിച്ചു. കോൺഗ്രസ് നേതൃത്വം ബിജെപിയിലേക്ക് പോകാനുള്ള ആളുകളുടെ കൂട്ടം ആയി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം