കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണം, ബിജെപി യിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സിപിഎം

Published : Jan 25, 2025, 09:28 AM IST
കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണം, ബിജെപി യിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സിപിഎം

Synopsis

.സിപിഎം വിട്ട് ബിജെപിയിൽ ചേർന്നത് നവംബർ 30 നാണ്.നിലവിൽ ജില്ലാ പഞ്ചായത്തംഗത്വം രാജി വച്ചിട്ടില്ല

ആലപ്പുഴ: ബിപിൻ സി ബാബുവിനെതിരെ സിപിഎം രംഗത്ത്.ബിജെപി യിൽ ചേർന്ന അംഗത്തെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യനാക്കണമെന്നാണ് ആവശ്യം.സിപിഎം ആലപ്പുഴ ജില്ലാ പഞ്ചായത്തംഗമാണ് ബിപിൻ സി ബാബു.ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷൻ അംഗമാണ് അദ്ദേഹം.സിപിഎം വിട്ട് ബിജെപിയിൽ ചേർന്നത് നവംബർ 30 നാണ്.നിലവിൽ ജില്ലാ പഞ്ചായത്തംഗത്വം രാജി വച്ചിട്ടില്ല.ബിജെപിയിൽ ചേർന്നപ്പോൾ ഉടൻ ജില്ലാപഞ്ചായത്തംഗത്വം രാജിവെക്കുമെന്നായിരുന്നു  അദ്ദേഹത്തിന്‍റെ പ്രഖ്യാപനം

PREV
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി