'പ്രതിയുടെ മൊഴി പരസ്യമാക്കിയത് സത്യപ്രതിജ്ഞാ ലംഘനം', വി മുരളീധരനെതിരെ സിപിഎം

Published : Oct 18, 2020, 02:50 PM ISTUpdated : Oct 18, 2020, 02:54 PM IST
'പ്രതിയുടെ മൊഴി പരസ്യമാക്കിയത് സത്യപ്രതിജ്ഞാ ലംഘനം', വി മുരളീധരനെതിരെ സിപിഎം

Synopsis

 പ്രതികളുടെ മൊഴി ഉയർത്തി മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട മുരളീധരൻറെ നടപടി പരിഹാസ്യമാണെന്നും സിപിഎം വ്യക്തമാക്കി.     

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൻറെ വിമർശനം. കേസിലെ പ്രതിയുടെ മൊഴി വാർത്താ സമ്മേളനത്തിൽ പരസ്യമാക്കിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് സിപിഎം കുറ്റപ്പെടുത്തി. ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിൽ ബിജെപി ഇടപെടുന്നതിൻറെ തെളിവാണ് മുരളീധരൻ ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനം.

സങ്കുചിത രാഷ്ട്രീയലക്ഷ്യം മുൻനിർത്തി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നത് ഫെഡറൽ തത്വങ്ങൾക്ക് നേരെയുള്ള വെല്ലിവിളിയാണ്. പ്രതികളുടെ മൊഴി ഉയർത്തി മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട മുരളീധരൻറെ നടപടി പരിഹാസ്യമാണെന്നും സിപിഎം വ്യക്തമാക്കി. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൈക്കൂലി കേസ്; ജയിൽ ഡിഐജി വിനോദ് കുമാറിന് സംരക്ഷണം, സസ്പെന്‍റ് ചെയ്യാൻ നടപടിയില്ല
വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ