കല്ലേറിന് പിന്നിൽ കോൺഗ്രസെന്ന് സിപിഎം, ആക്രമണം നടന്നത് 12 മണിയോടെ
പാലക്കാട്: ഒറ്റപ്പാലത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. കല്ലേറിൽ ഓഫീസിന്റെ ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് ഒറ്റപ്പാലം എകെജി മന്ദിരത്തിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് സിപിഎം ആരോപിച്ചു. പൊലീസ് അന്വേഷണം തുടങ്ങി