
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ സിപിഎം കോണ്‍ഗ്രസ് സംഘർഷം. കൊടി തോരണങ്ങൾ കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. സുരക്ഷക്കായി സ്ഥലത്ത് കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നരയോട് കൂടിയാണ് സംഭവം ഉണ്ടായത്.
റോഡിന് കുറുകെ കെട്ടിയ കൊടിതോരണങ്ങൾ അഴിച്ചുമാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിങ് സ്ക്വാഡ് പ്രവർത്തകരോട് നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ചുണ്ടായ വാക്കുതർക്കമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്. ആദ്യം സ്ഥലത്തെത്തിയ ഫ്ലൈയിങ് സ്ക്വാഡിനോട് പ്രവർത്തകർ സംസാരിച്ചു. ശേഷം സിപിഎം കോൺഗ്രസ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കത്തിലാകുകയായിരുന്നു. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. സിപിഎം പ്രവർത്തകൻ്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് സുരക്ഷക്കായി കൂടുതൽ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam