'ബാലന് പങ്കില്ല'; കണ്ണമ്പ്ര ഭൂമി ഇടപാടില്‍ വിശദീകരണവുമായി സിപിഎം

By Web TeamFirst Published Sep 22, 2021, 9:15 PM IST
Highlights

നേരത്തെ ഇടപാടില്‍ മൂന്നരക്കോടിയുടെ ക്രമക്കേട് നടന്നെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി കെ ചാമ്മുണിയെ ജില്ല കമ്മറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. 

പാലക്കാട്: കണ്ണമ്പ്ര പാപ്കോസ് റൈസ് പാർക്ക് സ്ഥലമേറ്റടുപ്പിൽ വിശദീകരണവുമായി സിപിഎം(cpim). ഭൂമി ഏറ്റെടുക്കുന്നതിൽ അന്നത്തെ എംഎൽഎ എ കെ ബാലന്(ak balan) ഒരു പങ്കുമില്ലെന്ന് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. കോൺഗ്രസും (congress) ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും സിപിഎം ആരോപിച്ചു.

നേരത്തെ ഇടപാടില്‍ മൂന്നരക്കോടിയുടെ ക്രമക്കേട് നടന്നെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമായ സി കെ ചാമ്മുണിയെ ജില്ലാ കമ്മറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. ചാമുണ്ണിയുടെ ബന്ധുവും സംഘം ഓണററി സെക്രട്ടറിയുമായിരുന്ന സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി നടപടിക്ക് പിന്നാലെ ഇടപാടില്‍ ബാലന് പങ്കുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. പിന്നാലെയാണ് സിപിഎമ്മിന്‍റെ പ്രതിരോധം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

click me!