സ്വര്‍ണക്കടത്ത് കേസ്; പാര്‍ട്ടിയും സര്‍ക്കാറും തമ്മിൽ ഭിന്നതയില്ലെന്ന് യെച്ചൂരി

Published : Jul 20, 2020, 03:35 PM ISTUpdated : Jul 20, 2020, 04:02 PM IST
സ്വര്‍ണക്കടത്ത് കേസ്; പാര്‍ട്ടിയും സര്‍ക്കാറും തമ്മിൽ ഭിന്നതയില്ലെന്ന് യെച്ചൂരി

Synopsis

അന്വേഷണത്തിൽ തെറ്റ് ചെയ്തവരെ കണ്ടെത്തിയാൽ സ്വാഭാവികമായും നടപടി ഉണ്ടാകും

ദില്ലി:  സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പാർട്ടിക്കും സർക്കാരിനും രണ്ട് നിലപാടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം നേതൃത്വത്തിലും ഇത് സംബന്ധിച്ച് ഭിന്നതയില്ല. ഇക്കാര്യത്തിൽ പാർട്ടിക്ക് ഒരു നിലപാട് മാത്രമെ ഉള്ളു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിൽ പാര്‍ട്ടി ഇടപെടില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.  

സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അയച്ച കത്ത് കിട്ടി. പരിശോധിച്ച ശേഷം മറുപടി നൽകും. അന്വേഷണത്തിൽ തെറ്റ് ചെയ്തവരെ കണ്ടെത്തിയാൽ സ്വാഭാവികമായും നടപടി ഉണ്ടാകുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ