
തിരുവനനതപുരം : ടി.പി.ചന്ദ്രശേഖരൻ (tp chandrasekharan)ഇപ്പോഴും ജീവിക്കുകയാണെന്ന് കെ.കെ.രമ(kk rema) എം.എൽ.എ.അത് സി പി എമ്മിനെ(cpm) ഭയപ്പെടുത്തുകയാണ്.വിധവ എന്ന വിധി കൽപിച്ച ആളുകൾ അത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയാണ്. പറഞ്ഞതിൽ തെല്ലും കുറ്റബോധമില്ലാതെ സി പി എം അതിനെ ന്യായീകരിക്കുകയാണെന്നും കെ.കെ.രമ പറഞ്ഞു.
സി പി എമ്മിന് അസഹിഷ്ണുതയാണ്. അതുകൊണ്ടാണ് വിമർശനങ്ങളെപ്പോലും ഉൾക്കൊള്ളാൻ ആകാത്തത്. അധിക്ഷേപം നീക്കം ചെയ്യുന്നതിൽ പോലും തീരുമാനം ഉണ്ടാകുന്നില്ല. ഭൂരിപക്ഷം ഉള്ളത് കൊണ്ട് എന്തും ആകാം എന്ന നിലപാടാണ് സർക്കാരിന്.
സി പി എംകാരാണ് ചന്ദ്രശേഖരനെ കൊന്നതെന്ന് പൊതുസമൂഹത്തിന് അറിയാം.അവർ അത് മനസിലാക്കിയിട്ടുണ്ട്. പ്രതികൾക്ക് സംരക്ഷണം നൽകിയതും സി പി എം ആണെന്ന് കെ.കെ.രമ പറഞ്ഞു.കെ.കെ.രമയെ അധിക്ഷേപിച്ച എം.എം.മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം വലിയ പ്രതിഷേധമാണ് സഭയിൽ ഉയർത്തിയത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു
'ടി പിയെ കൊല്ലാനുള്ള വിധിയുണ്ടായത് പിണറായിയുടെ പാര്‍ട്ടി കോടതിയില്‍': വി ഡി സതീശന്‍
തിരുവനന്തപുരം: കെ കെ രമയ്ക്ക് എതിരായ എം എം മണിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മണിയെ ന്യായീകരിച്ച നിലപാട് ക്രൂരവും നിന്ദ്യവുമാണ്. ടി പി ചന്ദ്രശേഖരനെ കൊല്ലാനുള്ള വിധിയുണ്ടായത് പിണറായിയുടെ പാര്‍ട്ടി കോടതിയിലാണ്. പാര്‍ട്ടി കോടതിയില്‍ വിധി പ്രഖ്യാപനം നടത്തിയ ജഡ്ജി ഇന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ്. കയ്യില്‍ ചോരക്കറയുള്ള പിണറായിക്ക് കൊന്നിട്ടും പക തീരുന്നില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. അനാഥരെയും വിധവകളെയും സൃഷ്ടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. കൊലയാളികളുടെ കൊലവിളി ജനം കേള്‍ക്കുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.
കെ കെ രമയ്ക്ക് എതിരായ എം എം മണിയുടെ പ്രസംഗത്തിനെതിരെ സഭയിൽ പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. എം എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. അടിയന്തിര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയില്ല. 'ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി'. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ലെന്നായിരുന്നു എംഎം മണിയുടെ വിവാദ പ്രസംഗം.