സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി യോ​ഗം ഇന്ന്; പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യും

Published : Jul 13, 2024, 08:29 AM IST
സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി യോ​ഗം ഇന്ന്; പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യും

Synopsis

ജില്ലാ കമ്മറ്റി ഓഫീസിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിപി രാമകൃഷ്ണനും മുഹമ്മദ് റിയാസും പങ്കെടുക്കും. 

തിരുവനന്തപുരം: ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യാൻ സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി യോഗം ഇന്ന് രാവിലെ 11ന് ചേരും. ഇതിന് മുന്നോടിയായി രാവിലെ 9ന് സെക്രട്ടേറിയറ്റ് യോഗവും ചേരും. ജില്ലാ കമ്മറ്റി ഓഫീസിൽ ചേരുന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിപി രാമകൃഷ്ണനും മുഹമ്മദ് റിയാസും പങ്കെടുക്കും. 

ജില്ലാ കമ്മറ്റിയംഗങ്ങളിൽ ഒരു വിഭാഗം നടപടിക്കെതിരാണെങ്കിലും സംസ്ഥാന നേതൃത്വം നൽകുന്ന നിർദ്ദേശങ്ങൾ നിർണ്ണായകമാകും. നിരപരാധിയാണെന്നും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് പ്രമോദ് ജില്ലാ സെക്രട്ടറിയേറ്റിന് നൽകിയ വിശദീകരണത്തിൽ പറയുന്നത്. എന്നാൽ മന്ത്രി റിയാസ് അടക്കമുള്ളവർ കർശന നടപടി വേണമെന്ന ആവശ്യക്കാരാണ്. ജില്ലാ കമ്മിറ്റി എടുക്കുന്ന തീരുമാനം ഉടൻ ചേരുന്ന ടൗൺ ഏരിയാ കമ്മറ്റി യോഗത്തിലും റിപ്പോ‍ർട്ട് ചെയ്യും. കോഴിക്കോട് ജില്ലയിലെ വിഭാഗീയതയാണ് വിവാദത്തിന് പിന്നിലെന്ന വാദം ഒരു വിഭാഗം നേതാക്കൾ കരുതുന്നു.

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം