
പാലക്കാട്: എക്സിറ്റ് പോൾ തള്ളുന്നുവെന്ന് മുതിർന്ന സിപിഎം നേതാവ് എകെ ബാലൻ. കേരള സർക്കാരിനെതിരായ വികാരം ഇല്ലെന്നും ഭരണ വിരുദ്ധ വികാരം ഇല്ലെന്നും എകെ ബാലൻ പറഞ്ഞു. കേരളത്തിൽ ബിജെപി ഒറ്റ സീറ്റു പോലും നേടില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി കൂടോത്രം നടത്തുകയാണ് കോൺഗ്രസ് നേതാക്കൾ. ലീഗിൻ്റെ അജണ്ട ലീഗ് തന്നെ തീരുമാനിക്കണം. പുറത്തു നിന്നുള്ളവർ അതിൽ കൈ കടത്തരുതെന്ന് തന്നെയാണ് താത്പര്യമെന്നും എകെ ബാലൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എകെ ബാലൻ.
അതേസമയം, എക്സിറ്റ് പോളുകൾ കാര്യമാക്കുന്നില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. നേരത്തെയും തെറ്റിയിട്ടുണ്ടെന്നും ഇടതുപക്ഷത്തിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും മുഹമ്മദ് റിയാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടില്ല. പകുതിയിലധികം ന്യൂനപക്ഷ വോട്ടർമാരുള്ള മണ്ഡലത്തിലാണ് താൻ മത്സരിക്കുന്നത്. ബേപ്പൂരിൽ സർവ്വകാല റെക്കോർഡ് വോട്ട് നേടി എൽ ഡി എഫ് വിജയിക്കും. കോഴിക്കോട് ജില്ലയിൽ എൽ ഡി എഫിന് വീഴ്ചകൾ ഉണ്ടാകില്ല. വടകര താലൂക്കിൽ നേരത്തെ തന്നെ കുറഞ്ഞ വോട്ടാണ് ഇടതുമുന്നണിക്ക് കിട്ടിയതെന്നും ഇത് മനസ്സിലാക്കി തിരുത്തൽ നടത്തിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam