'നിലനിൽപ്പിനായി അപേക്ഷിക്കുന്നവരോട് ബാലിശമായ യുദ്ധങ്ങൾ നടത്തില്ല', ജോസ് കെ മാണിക്കെതിരെ ബിനു പുളിക്കകണ്ടം

Published : Jun 11, 2024, 10:59 AM ISTUpdated : Jun 11, 2024, 11:01 AM IST
'നിലനിൽപ്പിനായി അപേക്ഷിക്കുന്നവരോട് ബാലിശമായ യുദ്ധങ്ങൾ നടത്തില്ല', ജോസ് കെ മാണിക്കെതിരെ ബിനു പുളിക്കകണ്ടം

Synopsis

ജോസ് കെ മാണി ജനങ്ങളിൽ നിന്ന് ഓടി ഒളിക്കുകയാണ്. ജനങ്ങളെ നേരിടാൻ മടിയുള്ളതുകൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നത്. പിൻവാതിലിലൂടെ അധികാരത്തിലെത്താൻ ശ്രമിക്കുന്നത് ശരിയല്ല.

പാലാ: ജോസ് കെ മാണിക്കെതിരെ പാലാ നഗരസഭ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ ബിനു പുളിക്കകണ്ടം. ജോസ് കെ മാണി രാജ്യസഭ സീറ്റ് നൽകിയതിൽ  സിപിഎം അണികൾക്കും എതിർപ്പുണ്ട്. ജോസ് കെ മാണി ജനങ്ങളിൽ നിന്ന് ഓടി ഒളിക്കുകയാണ്. ജനങ്ങളെ നേരിടാൻ മടിയുള്ളതുകൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നത്. പിൻവാതിലിലൂടെ അധികാരത്തിലെത്താൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ബിനു പുളിക്കകണ്ടം പ്രതികരിച്ചു .

പാലായിൽ മത്സരിച്ചാൽ ജോസ് കെ മാണി ഇനി വിജയിക്കില്ലെന്ന് അറിയാം. പാലായിൽ സിപിഎം വോട്ടുകൾ കിട്ടിയാലും കേരള കോൺഗ്രസ് വോട്ടുകൾ കിട്ടില്ല. നിലനിൽപ്പിനായി അപേക്ഷിക്കുന്നവരോട് ബാലിശമായ യുദ്ധങ്ങൾ നടത്തില്ലെന്നും ബിനു പറയുന്നു. പാലാ നഗരസഭ ചെയർമാൻ സ്ഥാനതെ ചൊല്ലിയുള്ള പ്രതിഷേധത്തിൽ മുന്നിൽ നിന്ന ആളാണ് ബിനു. കേരള കോൺഗ്രസിന് നഗരസഭ ചെയർമാൻ സ്ഥാനം നൽകിയപ്പോൾ മുതൽ ബിനു കറുത്ത വസ്ത്രം ധരിച്ചു പ്രതിഷേധത്തിൽ ആയിരുന്നു. രാജ്യ സഭ സീറ്റ് നൽകിയതിന് പിന്നാലെ കറുത്ത വസ്ത്രം ഉപേക്ഷിക്കുകയാണെന്നും ബിനു പുളിക്കകണ്ടം പ്രതികരിച്ചു. 

നേരത്തെ പാലാ നഗരസഭയിലെ എയര്‍പോഡ് മോഷണ കേസ് സജീവമാക്കാന്‍ മാണി ഗ്രൂപ്പ് ശ്രമിച്ചിരുന്നു. കേസില്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു മേല്‍ മാണി ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു. തന്‍റെ എയര്‍പോഡ് നഗരസഭ കൗണ്‍സില്‍ ഹാളില്‍ വച്ച് സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം മോഷ്ടിച്ചു എന്നായിരുന്നു മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ ജോസ് ചീരാങ്കുഴിയുടെ പരാതി ഉയർത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം