ട്രംപ് വെനസ്വേലയെ ആക്രമിച്ചത് എണ്ണസമ്പത്ത് കൊള്ളയടിക്കാൻ, അമേരിക്ക ആഗോള കൊള്ളക്കാരമായി മാറി; എം സ്വരാജ്

Published : Jan 03, 2026, 09:32 PM IST
M Swaraj

Synopsis

എണ്ണസമ്പത്ത് കൊള്ളയടിക്കാനായി വെനസ്വേല ആക്രമിക്കുകയും പ്രസിഡന്‍റിനെ ബന്ദിയാക്കുകയും ചെയ്ത അമേരിക്കൻ ഭീകരതയ്ക്കെതിരെ ലോകമെങ്ങും പ്രതിഷേധമുയരണമെന്നും ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ സ്വരാജ് പറയുന്നു.

തിരുവനന്തപുരം: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അമേരിക്ക ബന്ദികളാക്കിയതിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. അളവറ്റ എണ്ണ സമ്പത്ത് കൊള്ളയടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക വെനസ്വലേയയെ ആക്രമിച്ചതെന്ന് സ്വരാജ് ആരോപിച്ചു. ആയുധബലം കൊണ്ട് തങ്ങൾക്കിഷ്ടമുള്ളതെല്ലാം പിടിച്ചെടുക്കുന്ന ആഗോള കൊള്ളക്കാരനായി അമേരിക്ക മാറിയിരിക്കുകയാണ്. കൊള്ളക്കാർക്കെതിരെ പൊരുതിനിന്ന മഡ്യൂറോയ്ക്ക് അഭിവാദ്യങ്ങൾ. ചരിത്രം സൃഷ്ടിക്കുന്നത് പിടിച്ചടക്കിയ കൊള്ളക്കാരല്ല പൊരുതിനിന്ന യോദ്ധാക്കളാണ്- എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.

നീചമായ അമേരിക്കൻ കുത്തിത്തിരിപ്പുകളെ ധീരമായി അതിജീവിച്ചാണ് ഹ്യൂഗോ ഷാവേസും മഡ്യൂറോയും ഇതുവരെ വെനസ്വേലയെ കാത്തുപോന്നത്. എണ്ണസമ്പത്ത് കൊള്ളയടിക്കാനായി വെനസ്വേല ആക്രമിക്കുകയും പ്രസിഡന്‍റിനെ ബന്ദിയാക്കുകയും ചെയ്ത അമേരിക്കൻ ഭീകരതയ്ക്കെതിരെ ലോകമെങ്ങും പ്രതിഷേധമുയരണമെന്നും ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ സ്വരാജ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം

അമേരിക്കയെന്ന ആഗോള കൊള്ളക്കാരൻ... വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കോളാസ് മഡ്യൂറോയെയും ഭാര്യയെയും പിടികൂടി അമേരിക്ക ബന്ദികളാക്കിയതായി വാർത്തകൾ കാണുന്നു. വെനസ്വേലയുടെ അളവറ്റ എണ്ണ സമ്പത്ത് കൊള്ളയടിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. അതിനുവേണ്ടി ഒരു കഴുകനെപ്പോലെ വെനസ്വേലക്കുമേൽ അമേരിക്ക വട്ടമിട്ടു പറക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. നീചമായ അമേരിക്കൻ കുത്തിത്തിരിപ്പുകളെ ധീരമായി അതിജീവിച്ചാണ് ഹ്യൂഗോ ഷാവേസും മഡ്യൂറോയും ഇതുവരെ വെനസ്വേലയെ കാത്തുപോന്നത്. കോടിക്കണക്കിന് ഡോളർ വാരിയെറിഞ്ഞ് ഒറ്റുകാരെ വിലക്കെടുക്കാനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും കിണഞ്ഞു പരിശ്രമിച്ച അമേരിക്ക പലവട്ടം ഇളിഭ്യരായതാണ്.

ഇപ്പോഴിതാ നേരിട്ട് ഭീകരാക്രമണം നടത്തിയിരിക്കുന്നു. മഡ്യൂറോയെ പിടികൂടിയതായി അമേരിക്ക അവകാശപ്പെടുന്നു. കാരക്കാസിലെ അമേരിക്കൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളു. ആയുധബലം കൊണ്ട് തങ്ങൾക്കിഷ്ടമുള്ളതെല്ലാം പിടിച്ചെടുക്കുന്ന ആഗോള കൊള്ളക്കാരനായി അമേരിക്ക മാറിയിരിക്കുന്നു. സ്വന്തം ഭരണാധികാരി കൊള്ളക്കാരനാണെന്നതിൽ അമേരിക്കൻ ജനത ലജ്ജിക്കുന്നുണ്ടാവും. സൈമൺ ബൊളിവറിന്‍റെയും ഹ്യൂഗോ ഷാവേസിന്‍റെയും വീരപൈതൃകമുയർത്തി ഈ നിമിഷം വരെയും കൊള്ളക്കാർക്കെതിരെ പൊരുതിനിന്ന മഡ്യൂറോയ്ക്ക് അഭിവാദനങ്ങൾ.

ഇപ്പോഴും പൊരുതുന്ന വെനസ്വേലയിലെ ജനങ്ങൾക്ക് അഭിവാദനങ്ങൾ.. ചരിത്രം സൃഷ്ടിക്കുന്നത് പിടിച്ചടക്കിയ കൊള്ളക്കാരല്ല പൊരുതിനിന്ന യോദ്ധാക്കളാണ്... സ്വതന്ത്ര രാഷ്ട്രമായ വെനസ്വേലയെ എണ്ണസമ്പത്ത് കൊള്ളയടിക്കാനായി ആക്രമിക്കുകയും പ്രസിഡൻ്റിനെ ബന്ദിയാക്കുകയും ചെയ്ത അമേരിക്കൻ ഭീകരതയ്ക്കെതിരെ, ഭൂമിയോളം വലിയ ഈ അനീതിക്കെതിരെ ലോകമെങ്ങും പ്രതിഷേധമുയരണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇപ്പോൾ നൽകുന്നത് ഫ്രഞ്ച് ബ്രാൻഡ് റോയൽ കാനിൻ, ഇറച്ചി കഴിയ്ക്കാനായാൽ കൂട്ടിലേക്ക്; രാപ്പകലില്ലാത്ത ദൗത്യത്തിനൊടുവിൽ പിച്ചവെച്ച് സിം​ഹക്കുഞ്ഞുങ്ങൾ
ടീഷര്‍ട്ട് ഓള്‍ട്ടര്‍ ചെയ്യാനെത്തിയ പതിനഞ്ചുകാരനെ തുന്നല്‍ കടയില്‍ വച്ച് ലൈംഗികമായി ഉപദ്രവിച്ചു, ടൈലര്‍ക്ക് കഠിന തടവ്