
പാലക്കാട്: അച്ചടക്ക നടപടി നേരിട്ട പി.കെ. ശശിയെ കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം. ശശിയെ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് പദവിയില്‍ നിന്നും ഒഴിവാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് തുടക്കമായതിനാല്‍ ശശി ചെയര്‍മാന്‍ പദത്തില്‍ തുടരുന്നത് പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും നേതൃത്വം വിലയിരുത്തി.
സഹകരണ കോളജ് നിയമനത്തിലെ ക്രമക്കേട്, പാര്‍ട്ടി ഓഫിസ് നിര്‍മിക്കാനുള്ള അനധികൃത ഫണ്ട് പിരിവ് എന്നീ ആരോപണങ്ങള്‍ പാര്‍ട്ടിയുടെ അന്വേഷണ കമ്മിഷന്റെ പരിശോധനയില്‍ ശശിക്കെതിരെ തെളിഞ്ഞിരുന്നു. ഇതിനുപിന്നാലെയായിരുന്നു സി.പി.എമ്മിന്റെ അച്ചടക്ക നടപടി. തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളും നഷ്ടപ്പെട്ട ശശി ജില്ലാ കമ്മിറ്റി അംഗമെന്ന പദവിയില്‍ നിന്നും ബ്രാഞ്ചംഗമായി മാത്രം മാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam