
ദില്ലി:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കുറ്റപെടുത്തി സിപിഎം പൊളിറ്റ് ബ്യൂറോ രംഗത്ത്. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെതിരായ നിരന്തരമായ രാഷ്ട്രീയ ആക്രമണങ്ങളിലൂടെയും ക്രമരഹിതമായ പെരുമാറ്റത്തിലൂടെയും എല്ലാ അതിരുകളും ലംഘിച്ചു. സംസ്ഥാനത്ത് ഭരണഘടനാ സംവിധാനത്തിന്റെ തകർച്ചയുടെ തുടക്കമാണ് എന്ന അദ്ദേഹത്തിന്റെ പ്രസ്താവനയാണ് ഏറ്റവും പുതിയ ഉദാഹരണം. സംസ്ഥാന സർക്കാരിനെതിരെ ഉയരുന്ന ഇത്തരം ഭീഷണികൾ സംസ്ഥാനത്തെ ജനങ്ങൾ പൂർണമായും തള്ളിക്കളയും.കേരളത്തിലെയും കാലിക്കറ്റ് സർവ്വകലാശാലകളിലെയും സെനറ്റുകളിലെ നോമിനേറ്റഡ് സീറ്റുകൾ ആർഎസ്എസ് നോമിനികളെ കൊണ്ട് പാക്ക് ചെയ്ത് ഈ സർവ്വകലാശാലകളുടെ ചാൻസലർ പദവി ദുരുപയോഗം ചെയ്ത് ഗവർണർ വിദ്യാർത്ഥികളുടെ പ്രതിഷേധം നേരിടുകയാണ്. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് ജനാധിപത്യപരമായ അവകാശമുണ്ടെങ്കിലും ഈ പ്രതിഷേധങ്ങളുടെ പേരിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനും അദ്ദേഹത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്താനും ഗവർണർ ശ്രമിച്ചു.ഗവർണർ എന്ന ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾക്ക് ഇത് പെരുമാറാൻ കഴിയില്ല, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനല്ലെന്ന് അദ്ദേഹം തെളിയിച്ചുവെന്നും സിപിഎം പിബി പ്രസ്താവനയിൽ കുറ്റപ്പെടുത്തി..
'പേടിപ്പിക്കാൻ നോക്കേണ്ട, പൊലീസ് സംരക്ഷണവും വേണ്ട'; ഗവർണർ തെരുവിലിറങ്ങി; കോഴിക്കോട്ട് നാടകീയ രംഗങ്ങൾ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam