
തിരുവനന്തപുരം:പൂക്കോട് വെററിനറി സര്‍വ്വകലാശാലയില്‍ ക്രൂമരമായ റാഗിംഗിനെ തുടര്‍ന്ന് മരിച്ച സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍ ജയപ്രകാശ് സിപിഎമ്മിനെതിരെ രംഗത്തെത്തി.പ്രധാന പ്രതികളെ പാർട്ടി സംരക്ഷിക്കുകയാണ്.പിടികൂടിയ ആറു പേരിൽ പ്രധാന പ്രതികൾ ഇല്ല.കൊളജിൽ നിന്നും 12 പേരെ സസ്പെൻഡ് ചെയ്തിരുന്നു.ഇതിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.സീനിയേഴ്സായ എസ്എഫ്ഐക്കാർ ലഹരി ഉപയോഗിക്കുമെന്ന് മകൻ പറഞ്ഞിരുന്നു.മരണ ശേഷം മകന്‍റെ സുഹുത്തുകളും ഇക്കാര്യം പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട 12പേരും എസ്എഫ് ഐക്കാരാണ്.അറസ്റ്റ് ചെയ്ത പ്രതികളിൽ മുഖ്യപ്രതികളില്ല..മുഖ്യപ്രതികളെ പൊലിസ് അറസ്റ്റ് ചെയ്യാത്തത് പാർട്ടി സമ്മർദ്ദം കാരണമെന്നും അദ്ദേഹം ആരോപിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam