
കൽപ്പറ്റ : വയനാട് ദുരന്ത പുനരധിവാസത്തിനായി തങ്ങളുടെ കൈവശമുളള ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ മലയാളം ലിമിറ്റഡ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയതിനെതിരെ പ്രതിഷേധിക്കാൻ സിപിഎം. വയനാട് ചുണ്ടയിലെ ഓഫീസിലേക്ക് സിപിഎം ഇന്ന് മാർച്ച് നടത്തും. ഭൂമി ഏറ്റെടുക്കൽ നടപടി ഹാരിസൺ മലയാളം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം.
ഭൂമി സർക്കാരിന് കൈമാറാൻ നിർദേശിച്ചുളള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ഹാരിസൺ മലയാളം കോടതിയിൽ ആവശ്യപ്പെടുന്നത്. തങ്ങളുടെ കൈവശമുളള ഭൂമി ദീർഘകാലത്തേക്ക് കൈമാറണമെന്ന ഉത്തരവ് നിയമവിരുദ്ധമെന്നാണ് പ്രധാന വാദം. മാത്രവുമല്ല കോടതി നിർദേശിച്ച നഷ്ടപരിഹാരം നൽകാതെയാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നും ഹർജിയിലുണ്ട്. നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു നേരത്തെയുള്ള കോടതി വിധി. സർക്കാർ ഔദ്യോഗിക ആശയവിനിമയം നടത്തുന്നില്ലെന്നും എച്ച് എം എല്ലിന് പരാതിയുണ്ട്.
അമരക്കുനിയില്‍ വേട്ട തുടർന്ന് കടുവ; വീണ്ടും ആടിനെ കടിച്ച് കൊന്നു, വീട്ടുകാർ ബഹളം വച്ചതോടെ ഓടിമറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam