കൊഴിഞ്ഞാമ്പാറയിൽ സിപിഎം വിമത കൺവെൻഷൻ; ജില്ല സെക്രട്ടറി സംഘടന മര്യാദ പാലിക്കുന്നില്ലെന്ന് ആക്ഷേപം

Published : Nov 24, 2024, 01:53 PM IST
കൊഴിഞ്ഞാമ്പാറയിൽ സിപിഎം വിമത കൺവെൻഷൻ; ജില്ല സെക്രട്ടറി സംഘടന മര്യാദ പാലിക്കുന്നില്ലെന്ന് ആക്ഷേപം

Synopsis

ജില്ലാ സെക്രട്ടറിക്കെതിരെ പ്രതിഷേധമുയർത്തിയാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. 

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സിപിഎം വിമത കൺവെൻഷൻ. ജില്ലാ സെക്രട്ടറിക്കെതിരെ പ്രതിഷേധമുയർത്തിയാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി സംഘടന മര്യാദ പാലിക്കുന്നില്ലെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡൻ്റ്, 11 ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്. കൊഴിഞ്ഞാമ്പാറ ലോക്കൽ സമ്മേളനം സമീപത്ത് നടക്കുമ്പോഴാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ല സെക്രട്ടറിക്കെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരിക്കുകയാണ്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ നടപടി എടുക്കുമെന്ന് സെക്രട്ടറി അറിയിച്ചു.


 

PREV
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം