
കൊച്ചി: എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥ വൃന്ദം അഴിമതിക്കാർ ആണെന്നുള്ളതാണ് കമ്മീഷണറുടെ റിപ്പോർട്ട്. മന്ത്രിക്ക് ബന്ധമുള്ള ബാറിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആരാണ് പിന്നിൽ എന്ന് വ്യക്തമാണ്. അഴിമതി ഉദ്യോഗസ്ഥരുമായും ബാർ ഉടമകളുമായും മന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞുവെന്നും എക്സൈസ് മന്ത്രി മറുപടി പറയണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കെഎസ്ഇബി - കരാർ- വൈദ്യുതി കരാർ വലിയ അഴിമതിയുടെ ഭാഗമാണ്. അതിന് കൂട്ടുനിൽക്കാത്തതുകൊണ്ടാണ് രാജമാണിക്യത്തെ മാറ്റിയത്. മുൻ സർക്കാർ ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെങ്കിൽ അന്വേഷിക്കട്ടെ. ഇപ്പോൾ പുറത്തുവന്ന വിവാദത്തിലാണ് മറുപടി പറയേണ്ടത്. കാലടി സർവകലാശാലയിലെ വിദ്യാർഥികളുടേത് ന്യായമായ സമരമാണ്. സർവകലാശാലയുടേത് കടന്നാക്രമണ രീതിയാണ്. പരിഷ്കൃത സമൂഹത്തിൽ കേട്ടുകേൾവിയില്ലാത്ത ശിക്ഷാരീതിയാണിതെന്നും ബിജെപിയുടെ ഭരണം കോൺഗ്രസിലൂടെ നടപ്പാക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam