സോൺട കമ്പനിക്ക് ക്ലീൻ ചിറ്റ് കൊടുത്തിട്ടില്ലെന്ന് എം വി ​ഗോവിന്ദൻ; വീഴ്ച പറ്റിയത് ആർക്കെന്ന് കണ്ടെത്തി നടപടി

Published : Mar 15, 2023, 01:34 PM IST
സോൺട കമ്പനിക്ക് ക്ലീൻ ചിറ്റ് കൊടുത്തിട്ടില്ലെന്ന് എം വി ​ഗോവിന്ദൻ; വീഴ്ച പറ്റിയത് ആർക്കെന്ന് കണ്ടെത്തി നടപടി

Synopsis

കമ്പനി ഏതെന്ന് നോക്കിയല്ല സർക്കാർ  നടപടി എടുക്കുന്നതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. 

തിരുവനന്തപുരം:  സോൺട കമ്പനിക്ക് ആരും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ബ്രഹ്മപുരത്ത് വീഴ്ച പറ്റിയത് ആർക്കൊക്കെ എന്ന് കണ്ടെത്തി നടപടി എടുക്കും.  കമ്പനി ഏതെന്ന് നോക്കിയല്ല സർക്കാർ  നടപടി എടുക്കുന്നതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ മൗനം സംശയാസ്പദം,നഗരങ്ങളിലെ മാലിന്യനിർമാർജ്ജനം സോൻഡക്ക് നൽകിയത് എന്ത് ഡീലില്‍ ? '

അതേ സമയം കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്കരണം സംബന്ധിച്ച് സോൺട കമ്പനിയുമായുള്ള കരാർ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ആവശ്യമാണെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. നടപടികളുടെ ഭാഗമായി കമ്പനിയുടെ എംഡിയെ വിളിച്ചു വരുത്തും. കരാറിൽ മാറ്റം വരുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്നും മേയർ വ്യക്തമാക്കി. ഞെളിയൻപറമ്പിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ഉടൻ നീക്കാൻ കമ്പനിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഞെളിയൻപറമ്പിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുമെന്നും മേയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ