
കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയില്‍ ഇന്നലെ നടന്ന കലാശക്കൊട്ടിനിടെ കത്തിയുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശിച്ച് സിപിഎം പ്രവര്‍ത്തകന്‍. യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെയായിരുന്നു സംഭവം. ഓമശ്ശേരി സ്വദേശിയായ സലാമാണ് കത്തിയുമായെത്തിയത്. സിപിഎം പ്രവര്‍ത്തകര്‍ ഇയാളെ പിടിച്ചു മാറ്റി കത്തി കൈവശപ്പെടുത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ യുഡിഎഫ് കൊടുവള്ളി പ`ലീസില്‍ പരാതി നല്‍കി. സംഭവം ശ്രദ്ധയില്‍ പെട്ടില്ലെന്നായിരുന്നു ഓമശ്ശേരിയിലെ എല്‍ഡിഎഫ് നേതൃത്വത്തിന്‍റെ പ്രതികരണം.