'പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ക്രെഡിറ്റ് എല്ലാവർക്കും, സന്ദീപ് വാര്യരുടെ വരവ് സർജിക്കൽ സ്ട്രൈക്ക്'

Published : Nov 24, 2024, 09:37 AM IST
'പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ക്രെഡിറ്റ് എല്ലാവർക്കും, സന്ദീപ് വാര്യരുടെ വരവ് സർജിക്കൽ സ്ട്രൈക്ക്'

Synopsis

സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ഒരു പോലെ പ്രവർത്തിച്ചുവെന്നും കെസി വേണു​ഗോപാൽ ചൂണ്ടിക്കാട്ടി.

ദില്ലി: പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ക്രെഡിറ്റ് എല്ലാവർക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട്. സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ഒരു പോലെ പ്രവർത്തിച്ചുവെന്നും കെസി വേണു​ഗോപാൽ ചൂണ്ടിക്കാട്ടി. പ്രിയങ്ക പാർലമെന്റിൽ ആദ്യം ഉന്നയിക്കുന്ന വയനാട് ദുരന്തമായിരിക്കുമെന്നും കെസി അറിയിച്ചു. അതേ സമയം, മഹാരാഷ്ട്രയിലെ തോൽവിയുടെ കാരണം കൂട്ടമായി പരിശോധിക്കും. തിരിച്ചടി കോൺ​ഗ്രസിന് മാത്രമല്ല, മഹാവികാസ് അഘാഡിയിലെ എല്ലാ കക്ഷികൾക്കുമാണെന്നും വേണു​ഗോപാൽ പറഞ്ഞു. സന്ദീപ് വാര്യരുടെ കോൺ​ഗ്രസിലേക്കുള്ള വരവ് സർജിക്കൽ സ്ട്രൈക്കായിരുന്നെന്നും കെസി വേണു​ഗോപാൽ പറഞ്ഞു. 

PREV
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ