
കണ്ണൂർ: പയ്യാമ്പലം ശ്മശാനത്തിൽ നിന്നുള്ള മൃതദേഹാവശിഷ്ടങ്ങൾ ബീച്ചിൽ തള്ളി. എല്ലിൻ കഷ്ണങ്ങൾ അടങ്ങിയ മൃതദേഹ അവശിഷ്ടങ്ങൾ ബീച്ചിൽ കുഴിയെടുത്താണ് തള്ളിയത്. ഡിടിപിസിയുടെ അധീനതയിൽ ഉള്ള സ്ഥലത്താണ് മൃതദേഹാവശിഷ്ടങ്ങളിട്ടത്. കോർപറേഷന്റെ അനധികൃത ഇടപെടലിനെതിരെ ഡിടിപിസി നിയമനടപടിക്കൊരുങ്ങുകയാണ്.
ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായ വീഴ്ചയാണെന്നാണ് ഇക്കാര്യത്തിൽ കോർപറേഷൻ നൽകുന്ന വിശദീകരണം. ഒറ്റത്തവണ മാത്രമാണ് ഇവിടെ മൃതദേഹാവശിഷ്ടങ്ങൾ തള്ളിയതെന്നും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ വീഴ്ചയാണെന്നും ഇത് ആവർത്തിക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകിയതായും മേയർ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam