ഡാനിഷ് സി​ദ്ധീഖിയുടെ മൃത​ദേ​ഹം ദില്ലിയിലെത്തിച്ചു, സംസ്കാരം ഇന്ന് രാത്രി

Published : Jul 18, 2021, 05:59 PM IST
ഡാനിഷ് സി​ദ്ധീഖിയുടെ മൃത​ദേ​ഹം ദില്ലിയിലെത്തിച്ചു, സംസ്കാരം ഇന്ന് രാത്രി

Synopsis

ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിൽ നിന്ന് എയർ  ഇന്ത്യ വിമാനത്തിൽ ദില്ലിയിൽ എത്തിച്ചു. ഏട്ട് മണിയോടെ മൃതദേഹം ജാമിയ നഗറിലെ വീട്ടിൽ എത്തിക്കും. 

ദില്ലി: അഫ്ഗാനിസ്ഥാനിൽ താലിബാനും അഫ്ഗാൻ സേനയും തമ്മിൽ നടന്ന  ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട് മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ദില്ലി ജാമിയ മിലിയ സ‍ർവകലാശാലയിലെ ഖബറിസ്ഥാനിൽ രാത്രി പത്തു മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് കുടുംബം അറിയിച്ചു. 

ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം കാബൂളിൽ നിന്ന് എയർ  ഇന്ത്യ വിമാനത്തിൽ ദില്ലിയിൽ എത്തിച്ചു. ഏട്ട് മണിയോടെ മൃതദേഹം ജാമിയ നഗറിലെ വീട്ടിൽ എത്തിക്കും. തുടർന്ന് മതപരമായ ചടങ്ങുകൾ പൂർത്തിയാക്കിയാകും സംസ്കാരം നടക്കുക. നേരത്തെ ഡാനിഷിന്റെ  അന്ത്യവിശ്രമം   ജാമിയ  സർവകലാശാലയിലെ ഖബറിസ്ഥാനിൽ നടത്തണമെന്ന കുടുംബത്തിൻ്റെ ആവശ്യം സർവകലാശാല അംഗീകരിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഡിഎം നവീൻ ബാബുവിന്റെ മരണം; 'ഉദ്യോ​ഗസ്ഥന്റെ രാഷ്ട്രീയം പരിശോധിക്കണം'; തുടരന്വേഷണം ആവ‌ശ്യപ്പെട്ട് ഹർജിയുമായി ഭാര്യ മഞ്ജുഷ, 19 ന് വാദം തുടങ്ങും
കടലിൽ നിന്ന് പിടിച്ച മീൻ ലേലത്തിൽ വിറ്റ് 1.17 ലക്ഷം രൂപ സർക്കാർ കൊണ്ടുപോയി, ഒപ്പം 2.5 ലക്ഷം പിഴയും; നിയമലംഘനത്തിന് തൃശ്ശൂരിൽ ബോട്ട് പിടികൂടി