
കൊച്ചി: മോൻസൺ മാവുങ്കലിനെതിരെ(monson mavunkal) ഒരു തട്ടിപ്പ് കേസ് കുടി രജിസ്റ്റർ(case registered) ചെയ്തു. തൃശൂർ സ്വദേശി ഹനീഷ് ജോർജിൻ്റെ പരാതിയിൽ ആണ് കേസെടുത്തത്. മോൻസൺ 15 ലക്ഷം രൂപ വാങ്ങി തട്ടിച്ചെന്നാണ് പരാതി. ക്രൈംബ്രാഞ്ച് ആണ് കേസെടുത്തിരിക്കുന്നത്. നാല് പുരാവസ്തു ക്കൾ മോൻസ് വിൽക്കാൻ ഏൽപ്പിച്ചു.
അതിനുശേഷം 15 ലക്ഷം രൂപ അഡ്വാൻസ് ആയി വാങ്ങിയെന്നും ഇത് തിരികെ നൽകിയില്ലെന്നുമാണ് കേസ്. മകളുടെ നിശ്ചയത്തിന് മോൻസൻ 15 ലക്ഷം വാങ്ങിയിരുന്നുവെന്ന് ഇയാൾ നേരത്തെ പരാതിപ്പെട്ടിരുന്നു.
പുരാവസ്തു വിതരണക്കാരൻ സന്തോഷ് നൽകിയ പരാതിയിൽ മോൻസൻ മാവുങ്കലിനെ ഇന്ന് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. 40 മുതല്‍ 60 വർഷം വരെ മാത്രം പഴക്കമുള്ള പുരാവസ്തുക്കൾ കാട്ടി മോന്‍സന്‍ ജനങ്ങളെ പറ്റിക്കുകയായിരുന്നു. കേസിന്റെ തൊണ്ടി മുതല്‍ എന്ന നിലയില്‍ ഇവ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്.
അതേ സമയം ,മ്യൂസിയത്തിന്‍റെ കവാടത്തിലുള്ള രണ്ട് സിംഹങ്ങളുടെ ശില്‍പ്പം ഉൾപ്പടെ ചില വസ്തുക്കള്‍ക്ക് താന്‍ പണം നല്കിയിട്ടുണ്ടെന്ന് മോൻസന്‍ തെളിവെടുപ്പിനിടെ വാദിച്ചിരുന്നു. തുടര്‍ന്ന് കസ്റ്റഡിയിലെടക്കാനുള്ള പട്ടികയിൽ നിന്ന് ഇതൊഴിവാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam