'കലാപാഹ്വാനമെന്ന ആരോപണത്തിൽ കഴമ്പില്ല'; എം വി ഗോവിന്ദനെതിരെ കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച്

Published : Jul 26, 2023, 10:33 AM ISTUpdated : Jul 26, 2023, 03:11 PM IST
'കലാപാഹ്വാനമെന്ന ആരോപണത്തിൽ കഴമ്പില്ല'; എം വി ഗോവിന്ദനെതിരെ കേസെടുക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ച്

Synopsis

കലാപാഹ്വാനം എന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പരാതിയിലായിരുന്നു എറണാകുളം ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം. 

കൊച്ചി: പോക്സോ കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരായ പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കേസെടുക്കേണ്ടെന്ന് ക്രൈംബ്രാഞ്ച്. പ്രാഥമികാന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. കലാപാഹ്വാനം എന്ന ആരോപണത്തിൽ കഴമ്പില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ പറയുന്നത്. പൊതുപ്രവർത്തകനായ പായിച്ചിറ നവാസ് നൽകിയ പരാതിയിലായിരുന്നു എറണാകുളം ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണം. 

പായിച്ചിറ നവാസ് നൽകിയ പരാതി പ്രാഥമികാന്വേഷണത്തിന് ശേഷം അവസാനിപ്പിച്ചു. കേസെടുത്ത് അന്വേഷിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കി സംസ്ഥാന പൊലീസ് മേഥാവിക്ക് എറണാകുളം ക്രൈംബ്രാഞ്ച് റിപ്പോർട്ടും നൽകി. പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ പ്രായപൂ‍ർത്തിയായ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ അതേ വീട്ടിൽ കെ സുധാകരനും ഉണ്ടെന്നായിരുന്നു എം വി ഗോവിന്ദന്‍റെ ആരോപണം. ഈ പരാമര്‍ശത്തിനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം എന്നായിരുന്നു പരാതി. എന്നാല്‍, എം വി ഗോവിന്ദന്‍റെ പരാമർശത്തെത്തുടർന്ന് എങ്ങും കലാപമുണ്ടായില്ലെന്നും കേസെടുക്കേണ്ട കാര്യമില്ലെന്നുമാണ് ക്രൈംബ്രാഞ്ചിന്‍റെ നിലപാട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

Asianet News Live

PREV
Read more Articles on
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍