സ്വപ്നയുടെ ശബ്ദരേഖ ചോർന്ന സംഭവം; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും

By Web TeamFirst Published Nov 23, 2020, 6:03 AM IST
Highlights

ആരോട് സംസാരിച്ചുവെന്ന് സ്വപ്ന വെളിപ്പെടുത്തിയാൽ ശബ്ദരേഖ റിക്കോർഡ് ചെയ്ത ഉപകരണം കണ്ടെത്താനാകുമെന്നതാണ് ക്രൈംബ്രാഞ്ചിന്‍റെ അടുത്ത നീക്കം. 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോർന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. എൻഫോഴ്സ്മെന്‍റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് പ്രത്യേക പൊലീസ് സംഘം പ്രാഥമിക പരിശോധന നടത്തുന്നത്. സ്വപ്നയുടെ മൊഴി രേഖപ്പെടുത്താനായി പൊലീസ് ജയിൽ മേധാവിയുടെ അനുമതി തേടും. 

ജുഡീഷ്യൽ കസ്റ്റ‍ഡിയുള്ള പ്രതിയായതിനാൽ കോടതിയുടെ അനുമതി കൂടി വേണമെന്ന് ജയിൽ വകുപ്പ് ആവശ്യപ്പെട്ടാൽ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കേണ്ടിവരും. ആരോട് സംസാരിച്ചുവെന്ന് സ്വപ്ന വെളിപ്പെടുത്തിയാൽ ശബ്ദരേഖ റിക്കോർഡ് ചെയ്ത ഉപകരണം കണ്ടെത്താനാകുമെന്നതാണ് ക്രൈംബ്രാഞ്ചിന്‍റെ അടുത്ത നീക്കം. ഈ ഉപകരണം ലഭിച്ചാൽ മാത്രമേ ഫോറൻസിക് പരിശോധക്കായി ക്രൈംബ്രാഞ്ചിന് നൽകാൻ കഴിയൂ. അതീവ രഹസ്യമായി അന്വേഷണ പൂർത്തിയാക്കി റിപ്പോർട്ട് നൽകാണ് പ്രത്യേക സംഘത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. 

click me!