രാത്രി വെട്ടുകത്തിയുമായി യുവതിയുടെ വീട്ടിലെത്തി, അതിക്രമവും ഭീഷണിയും; റൗഡി മനോജിനെ പൊലീസ് പിടികൂടി

Published : Jul 01, 2025, 10:24 PM IST
rowdy arrested

Synopsis

മനോജിന്റെ പേരിൽ സ്ത്രീപീഡനമടക്കം വിവിധ സ്റ്റേഷനുകളിലായി 23 കേസുകളുണ്ട്.

തൃശൂർ: വെട്ടുകത്തിയുമായി യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അറസ്റ്റിൽ. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ റൗഡി പെരിഞ്ഞനം സ്വദേശി കിഴക്കേവളപ്പിൽ വീട്ടിൽ മനോജ് (45) നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പെരിഞ്ഞനം സമിതി സ്വദേശിയായ യുവതിയുടെ വീട്ടിലാണ് രാത്രി 10.30 ന് വെട്ടു കത്തിയുമായി അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും വെട്ടുകത്തി വീശി ഭികരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മനോജിനെ അറസ്റ്റ് ചെയ്തത് .

മനോജിന്റെ പേരിൽ കൊടുങ്ങല്ലൂർ. ചാവക്കാട്, മതിലകം, അന്തിക്കാട്, കൈപ്പമംഗലം, തൃശ്ശൂർ വെസ്റ്റ്, ഷൊർണ്ണൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലായി സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രിയെ ലൈംഗികമായ പീഢിപ്പിക്കാൻ ശ്രമിക്കൽ, അടിപിടി, അശ്രദ്ധമായി വാഹനമോടിച്ചതിൽ ഒരാൾ മരണപ്പെടുക, മദ്യലഹരിയിൽ പൊതുസ്ഥത്ത് ശല്യം സൃഷ്ടിക്കുക തുടങ്ങി 23 ക്രമിനൽ കേസുകളുണ്ട്.

കൈപ്പമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ.ബിജു. സബ് ഇൻസ്പെക്ടർമാരായ ഹരിഹരൻ, ജയ്സൺ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജ്യോതിഷ്, ഗിൽബർട്ട്, സിവിൽ പോലീസ് ഓഫീസർമാരായ ഡെൻസ് മോൻ, ഷിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

PREV
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം