കുന്നംകുളത്ത് അത്യാസന്ന നിലയിൽ ആയിരുന്ന രോഗിക്ക് ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് വിട്ട് നൽകിയില്ലെന്ന് പരാതി

Published : Mar 16, 2023, 06:56 AM ISTUpdated : Mar 16, 2023, 07:01 AM IST
കുന്നംകുളത്ത് അത്യാസന്ന നിലയിൽ ആയിരുന്ന രോഗിക്ക് ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് വിട്ട് നൽകിയില്ലെന്ന് പരാതി

Synopsis

വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ മലങ്കര സ്വദേശി സുധീഷിന് ആംബുലൻസിനുള്ളിൽ വച്ച് ജീവൻ നഷ്ടമായി. ആശുപത്രിയിൽ ഓക്സിജൻ സൗകര്യമുള്ള രണ്ട് ആംബുലൻസ് ഉണ്ടായിരുന്നിട്ടും, സൗകര്യങ്ങളില്ലാത്ത ആംബുലൻസിൽ കയറ്റി വിട്ടത് ഡോക്ടർമാരുടെ അലംഭാവമെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

തൃശൂർ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ അത്യാസന്ന നിലയിൽ ആയിരുന്ന രോഗിക്ക് ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് വിട്ട് നൽകിയില്ലെന്ന് പരാതി. വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ മലങ്കര സ്വദേശി സുധീഷിന് ആംബുലൻസിനുള്ളിൽ വച്ച് ജീവൻ നഷ്ടമായി. ആശുപത്രിയിൽ ഓക്സിജൻ സൗകര്യമുള്ള രണ്ട് ആംബുലൻസ് ഉണ്ടായിരുന്നിട്ടും, സൗകര്യങ്ങളില്ലാത്ത ആംബുലൻസിൽ കയറ്റി വിട്ടത് ഡോക്ടർമാരുടെ അലംഭാവമെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

ഞായറാഴ്ച പുലർച്ചെ ഒരുമണിക്കാണ് കാണിപ്പയ്യൂർ വീട്ടിൽ സുധീഷിനെ നെഞ്ച് വേദനയെ തുടർന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഹൃദയാഘാതം ആണെന്ന് സ്ഥിരീകരിച്ചതോടെ അത്യാഹിത വിഭാഗത്തിലെ ഡ്യുട്ടി ഡോക്ടർ അടിയന്തിര ശുശ്രൂഷകൾ നൽകി. വിദഗ്ധ ചികിത്സക്ക് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. തുടർന്ന് മറ്റൊരു രോഗിയുമായി ആശുപത്രിയിൽ എത്തിയ ആംബുലൻസിൽ കയറ്റി വിടുകയായിരുന്നു.

വയറുവേദനയ്ക്ക് ആശുപത്രിയിലെത്തി, ഒരു വർഷത്തിനിടെ 7 ശസ്ത്രക്രിയ നടത്തി; കൊല്ലത്ത് 47കാരിക്ക് ദുരിത ജീവിതം

കുന്നംകുളം താലൂക് ആശുപത്രിയിൽ ഓക്സിജൻ സൗകര്യമുള്ള രണ്ട് ആംബുലൻസാണ് ഉള്ളത്. ഡ്രൈവ‍ർമാരും ആശുപത്രിയിൽ ഉണ്ടായിരുന്നു. പക്ഷെ ഇവരെ അറിയിക്കാതെ പുറത്ത് നിന്നുള്ള ആംബുലൻസിൽ രോഗിയെ അയച്ച ഡോക്ടർക്കെതിരെ നടപടി വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് കുന്നംകുളം നഗരസഭ ചെയർമാൻ സൂപ്രണ്ടിന് കത്തയിച്ചിരുന്നു. ഡ്യൂട്ടി ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു മറുപടി. വിഷയത്തിൽ പ്രതികരിക്കാൻ സൂപ്രണ്ട് തയ്യാറായിട്ടില്ല.

ആംബുലൻസിന് പണമില്ല, ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി കിലോമീറ്ററുകൾ നടന്ന് യുവാവ്; രക്ഷകരായി പൊലീസ്

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം