'മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്‍റെ ചുമതല ഒഴിയണം'; സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമർശനം

Published : Aug 23, 2022, 05:53 PM IST
'മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്‍റെ ചുമതല ഒഴിയണം'; സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമർശനം

Synopsis

പി രാജീവ് കയർ വകുപ്പ് ചുമതല ഒഴിയണം എന്നും ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. കയർ ഉൽപാദിപ്പിക്കുന്നത് കൊണ്ട് തൊഴിലാളിക്ക് തൂങ്ങി മരിക്കാൻ കഴിയും എന്ന രൂക്ഷ വിമര്‍ശനമാണ് ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നത്. 

ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തരം, വ്യവസായം വകുപ്പുകൾക്കെതിരെ വിമർശനം ഉന്നയിച്ച് പ്രതിനിധികള്‍. ആഭ്യന്തരവകുപ്പ് പരാജയമാണെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണം എന്നും  ജില്ലാ സമ്മേളനത്തില്‍ ആവശ്യം ഉയര്‍ന്നു. വ്യവസായ വകുപ്പ് പരാജയമാണെന്നും വിമര്‍ശനമുണ്ട്.

കരിമണൽ ഖനനം, ജില്ലയിലെ വ്യവസായ മേഖലയിലെ പ്രതിസന്ധി, എക്സൽ ഗ്ലാസ് പൂട്ടൽ, കയർ രംഗത്തെ പ്രശ്നങ്ങൾ എന്നിവയിലെല്ലാം സർക്കാരിന്‍റെ ഇടപെടൽ പോരായെന്ന വിമർശനം സിപിഐയ്ക്കുണ്ട്. കരിമണൽ, കയർ അടക്കമുള്ള വിഷയങ്ങളിൽ സിപിഎമ്മും സിപിഐയും രണ്ട് ധ്രുവങ്ങളിലാണ്. സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്‍റെ ചർച്ചകളിൽ ഇതെല്ലാം  പ്രതിഫലിച്ചു. ആഭ്യന്തരം, വ്യവസായം വകുപ്പുകൾക്കെതിരെ രൂക്ഷ വിമർശനമാണ് സമ്മേളനത്തില്‍ ഉണ്ടായത്. ടി വി തോമസ് സ്ഥാപിച്ച വ്യവസായങ്ങൾ വ്യവസായ വകുപ്പ്  പൂട്ടുകയാണെന്നും കയർ മേഖലയിൽ വ്യവസായ മന്ത്രി പൂർണ പരാജയമാണെന്നുമാണ് വിമര്‍ശനം. പി രാജീവ് കയർ വകുപ്പ് ചുമതല ഒഴിയണം എന്നും ജില്ലാ സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. കയർ ഉൽപാദിപ്പിക്കുന്നത് കൊണ്ട് തൊഴിലാളിക്ക് തൂങ്ങി മരിക്കാൻ കഴിയും എന്ന രൂക്ഷ വിമര്‍ശനമാണ് ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നത്. എക്സൽ ഗ്ലാസ് ഫാക്ടറി ആക്രി വിലയ്ക്ക് വിറ്റു എന്നും വിമര്‍ശനമുണ്ടായി.

Also Read: മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നത് ഇടതുപക്ഷ വിരുദ്ധ സമീപനമെന്ന് സിപിഐ കോഴിക്കോട് സമ്മേളന റിപ്പോർട്ട്

അതിനിടെ, കരിമണൽ ഖനനത്തിനതിരെ ജില്ലാ സമ്മേളനത്തിൽ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു. കരിമണൽ ഖനനം അവസാനിപ്പിക്കണം എന്നാണ് പ്രമേയത്തിലെ ആവശ്യം. കരിമണൽ ഖനനത്തിലെ സിപിഎം നിലപാടുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട പ്രമേയത്തില്‍ ആലപ്പുഴ ജില്ലയുടെ നിലനിൽപ്പിനെ തന്നെ കരിമണൽ ഖനനം ബാധിക്കുന്നതാണെന്നും പരാമര്‍ശിക്കുന്നു. സംസ്ഥാന നേതൃത്വത്തിനെതിരെയും ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വിമർശനമുണ്ടായി. വലതുപക്ഷ വ്യതിയാനം ചെറുക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു എന്നാണ് വിമര്‍ശനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും', മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ