എസ്എഫ്ഐ ഫാസിസ്റ്റ് സംഘടന, 'സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം' കൊടിയിൽ മാത്രം; വിമർശിച്ച് എഐഎസ്എഫ്

Published : Apr 22, 2022, 12:20 PM IST
എസ്എഫ്ഐ ഫാസിസ്റ്റ് സംഘടന, 'സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം' കൊടിയിൽ മാത്രം; വിമർശിച്ച് എഐഎസ്എഫ്

Synopsis

ഉത്തരേന്ത്യയിൽ എബിവിപി നടപ്പാക്കുന്ന ഫാസിസ്റ്റ് രീതി കേരളത്തിൽ എസ്എഫ്ഐ പിന്തുടരുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം മുദ്രാവാക്യം എസ്എഫ്ഐയ്ക്ക് കൊടിയിൽ മാത്രമേയുള്ളു എന്നും സംഘടന വിമർശിക്കുന്നു.  എഐഎസ്എഫ് സംസ്ഥാന സമ്മേളന റിപ്പോർട്ടിലാണ് എസ്എഫ്ഐക്കെതിരായ രൂക്ഷവിമർശനമുളളത്.  

തിരുവനന്തപുരം: എസ്എഫ്ഐ ഫാസിസ്റ്റ് സംഘടനയാണെന്ന് എഐഎസ്എഫിന്റെ വിമർശനം. സ്വാധീനമുള്ള ക്യാമ്പസുകളിൽ ഫാസിസ്റ്റ് ശൈലിയാണ് എസ്എഫ്ഐ സ്വീകരിക്കുന്നത്. ഉത്തരേന്ത്യയിൽ എബിവിപി നടപ്പാക്കുന്ന ഫാസിസ്റ്റ് രീതി കേരളത്തിൽ എസ്എഫ്ഐ പിന്തുടരുന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം മുദ്രാവാക്യം എസ്എഫ്ഐയ്ക്ക് കൊടിയിൽ മാത്രമേയുള്ളു എന്നും സംഘടന വിമർശിക്കുന്നു.  എഐഎസ്എഫ് സംസ്ഥാന സമ്മേളന റിപ്പോർട്ടിലാണ് എസ്എഫ്ഐക്കെതിരായ രൂക്ഷവിമർശനമുളളത്.  

റിപ്പോർട്ടിലെ വിമർശനം എഐഎസ്എഫ് സംസ്ഥാന നേതൃത്വം ആവർത്തിക്കുകയും ചെയ്തു. എസ്എഫ്ഐക്ക് ഏകാധിപത്യ ശൈലിയാണ്. നിരന്തരം എസ് എഫ് ഐ അക്രമം അഴിച്ച് വിടുന്നു. സിപിഎം നേതൃത്വം ഇടപെട്ടിട്ടും അതിൽ മാറ്റമില്ല. ഇടതു സംഘടനകൾ ഒന്നിച്ച് നിൽക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും എഐഎസ്എഫ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

PREV
Read more Articles on
click me!

Recommended Stories

'ജയിലിൽ പോകാൻ മടിയില്ല, വോട്ടുകൊള്ളയ്ക്കെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടാകും'; ലോക്സഭയില്‍ കെസി വേണുഗോപാൽ
തിരുവല്ലയിൽ വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടി ഫയർഫോഴ്സ്, ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു