സികെപി പത്മനാഭന്റെ വിമർശനം: കണ്ണൂരിലെ നേതാക്കൾ മറുപടി പറയുമെന്ന് എം വി ഗോവിന്ദൻ

Published : Jul 29, 2024, 02:11 PM IST
സികെപി പത്മനാഭന്റെ വിമർശനം: കണ്ണൂരിലെ നേതാക്കൾ മറുപടി പറയുമെന്ന് എം വി ഗോവിന്ദൻ

Synopsis

സികെപിയുടെ പ്രതികരണം വന്ന് മൂന്നാം ദിവസവും പ്രതികരിക്കാൻ സിപിഎം നേതൃത്വം തയ്യാറായിട്ടില്ല.

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം സികെപി പത്മനാഭന്‍റെ വിമർശനത്തിൽ തുടർ ചർച്ചകൾ ഒഴിവാക്കാൻ സിപിഎം. പാർട്ടി അണികളുടെ വികാരം എതിരാകുമെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ വിലയിരുത്തൽ. അതേസമയം വിഷയത്തിൽ ജില്ലയിലെ നേതാക്കൾ പ്രതികരിക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രതികരണം. 

പാർട്ടിയാണ് തന്നെ രോഗിയാക്കിയതെന്നും പാർട്ടിയിൽ വിഭാഗീയത ഉണ്ടായിരുന്നെന്നും അധികാരമായിരുന്നു അവരുടെ ലക്ഷ്യം എന്നുമാണ് സികെപി പറഞ്ഞത്. താൻ ശരിയുടെ പക്ഷത്താണ് നിലകൊണ്ടത്. പി ശശിക്കെതിരായ പരാതി തള്ളിക്കളയാനാവില്ലെന്ന് സികെപി തുറന്നടിച്ചു. താഴെ നിന്നല്ല മുകളിൽ നിന്നും തിരുത്തണമെന്നും തനിക്കെതിരെ നടപടിയെടുക്കാൻ മുന്നിൽ നിന്നവരുടെ ഇപ്പോഴത്തെ അവസ്ഥയിൽ സന്തോഷം ഉണ്ടെന്നും സികെപി പറഞ്ഞിരുന്നു. 

സികെപിയുടെ പ്രതികരണം വന്ന് മൂന്നാം ദിവസവും പ്രതികരിക്കാൻ സിപിഎം നേതൃത്വം തയ്യാറായിട്ടില്ല. നിലവിൽ മാടായി ഏരിയ കമ്മിറ്റി അംഗമാണ് സികെപി. പാർട്ടി ജില്ലാ നേതൃത്വം പ്രതികരിക്കുമെന്ന് പറഞ്ഞാണ് എം വി ഗോവിന്ദൻ ഒഴിഞ്ഞു മാറിയത്.

ജനകീയ മുഖം വീണ്ടെടുക്കാൻ മാലിന്യ നിർമാർജ്ജനം; വര്‍ഗ്ഗ ബഹുജന സംഘടനകളെ അണിനിരത്താൻ സിപിഎം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

അതിർത്തി തർക്കം; അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്കടിച്ച കർഷകൻ മരിച്ചു
ജി സുധാകരനെ സന്ദർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ; പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം