'ജില്ലാ കമ്മിറ്റിയിൽ ഉയരുന്ന വിമർശനങ്ങൾ തമസ്കരിക്കപ്പെടരുത്': സിപിഎം സംസ്ഥാന സമിതി

Published : Jun 19, 2024, 11:54 PM ISTUpdated : Jun 19, 2024, 11:57 PM IST
'ജില്ലാ കമ്മിറ്റിയിൽ ഉയരുന്ന വിമർശനങ്ങൾ തമസ്കരിക്കപ്പെടരുത്': സിപിഎം സംസ്ഥാന സമിതി

Synopsis

അത്യാവശ്യങ്ങൾക്ക് പോലും പണം ഞെരുക്കം ഉണ്ടായെന്നും ക്ഷേമ പെൻഷൻ മുടങ്ങിയതും സപ്ലെയ്കോ പ്രതിസന്ധിയും ഒഴിവാക്കേണ്ടിയിരുന്നു എന്നും സമിതി വിമർശനമുയർത്തി.   

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ അവഗണിക്കരുതെന്ന് സിപിഎം സംസ്ഥാന സമിതി. ജില്ലാ കമ്മിറ്റിയിലുയരുന്ന വിമർശനങ്ങൾ തമസ്കരിക്കപ്പെടരുതെന്നും സർക്കാർ സേവനങ്ങൾക്ക് മുൻഗണന നിശ്ചയിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയിൽ ധനവകുപ്പിന് നേരെയും വിമർശനമുയർന്നു. അത്യാവശ്യങ്ങൾക്ക് പോലും പണം ഞെരുക്കം ഉണ്ടായെന്നും ക്ഷേമ പെൻഷൻ മുടങ്ങിയതും സപ്ലെയ്കോ പ്രതിസന്ധിയും ഒഴിവാക്കേണ്ടിയിരുന്നു എന്നും സമിതി വിമർശനമുയർത്തി. 

ജനവിശ്വാസം തിരിച്ച് പിടിക്കാൻ അടിയന്തര ഇടപെടൽ വേണം. മുൻഗണന ക്രമം നിശ്ചയിച്ച് മുന്നോട്ട് പോകണം. ഈഴവ വോട്ടിൽ വൻതോതിൽ ചോർച്ച ഉണ്ടായെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. തെറ്റുതിരുത്തൽ മാർഗ്ഗരേഖ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. സംസ്ഥാന സമിതിയിലുയർന്ന നിർദ്ദേശങ്ങൾ പരിഗണിച്ചായിരിക്കും ഇത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്രണവുമായി എത്തിയ 5 വയസുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ല; മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ പരാതി
ഐപിഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി; എസ് ഹരിശങ്കറിനെ വീണ്ടും മാറ്റി, കാളിരാജ് മഹേശ്വർ കൊച്ചി കമ്മീഷണർ