
മലപ്പുറം: നിലമ്പൂർ ജില്ലാശുപത്രിയിൽ ഗർഭിണിയായ ഇതര സംസ്ഥാനക്കാരിയോട് ക്രൂരത. പൂര്‍ണ്ണ ഗർഭിണിയായ യുവതിയെക്കൊണ്ട് ബാത്ത്റൂം കഴുകിച്ചെന്നാണ് പരാതി. ഉപയോഗിച്ച ശേഷം ബാത്ത് റൂം വൃത്തിയാക്കിയില്ല എന്ന് ആരോപിച്ചാണ് ക്രൂരത. പൂർണ്ണ ഗർഭിണിയുടെ ഗ്ലൂക്കോസ് അഴിച്ചു വയ്പ്പിച്ചതിന് ശേഷമാണ് ബാത്ത്റൂം വൃത്തിയാക്കിപ്പിച്ചതെന്നാണ് പരാതി. ഈ മാസം ഇരുപതിനാണ് ആസാം സ്വദേശിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഈ മാസം ഇരുപതിനാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗര്‍ഭിണികളുടെ വാര്‍ഡിലെ ബാത്ത്റൂം ആരോ ഉപയോഗിച്ച ശേഷം വൃത്തിയാക്കാതെ പോയെന്നും ഇതു യുവതിയാണ് എന്ന് ആരോപിച്ചുമാണ് ആശുപത്രി ജീവനക്കാര്‍ നാളെ പ്രസവതീയതിയുള്ള യുവതിയെ കൊണ്ട് തന്നെ ടോയ്ലറ്റ് പൂര്‍ണമായി ശുചിയാക്കിപ്പിച്ചത്. ആസാം സ്വദേശികളായ യുവതിക്കും കൂട്ടിരിപ്പുകാരിയായ അമ്മയും തങ്ങളല്ല ഇതു ചെയ്തതെന്ന് പലകുറി പറഞ്ഞെങ്കിലും ആശുപത്രി ജീവനക്കാര്‍ ഇവരെ കേൾക്കാൻ തയ്യാറായില്ല. യുവതിയുടെ ഗ്ലൂക്കോസ് സ്ട്രിപ്പ് അഴിപ്പിച്ച ശേഷം അവരെ കൊണ്ട് ശുചിമുറി വൃത്തിയാക്കിപ്പിച്ചു.
ഇതോടെ ആശുപത്രിക്ക് പുറത്ത് കാത്തിരിക്കുകയായിരുന്ന യുവതിയുടെ ഭര്‍ത്താവിനെ അമ്മ വിവരം അറിയിച്ചു. ഈ സ്ത്രീയുടെ കരച്ചിൽ കേട്ട് മറ്റുള്ളവര്‍ ഇടപെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. നിലമ്പൂരിലെ ഒരു കോഴിഫാമിൽ ജോലി ചെയ്യുന്നവരാണ് ഈ കുടുംബം എന്നാണ് വിവരം.
വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് സംഘം; 36 പൊതി കഞ്ചാവുമായി യുവാവ് പിടിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam