കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്: മുഹമ്മദ് ഷഫീഖിന്‍റെ ചോദ്യം ചെയ്യൽ ഏഴാം നാൾ, ആയങ്കിയുടെ ഭാര്യയെ ചോദ്യം ചെയ്യും

By Web TeamFirst Published Jul 5, 2021, 12:20 AM IST
Highlights

ജൂലൈ 7 ന് ടിപി കേസിലെ പ്രതി ഷാഫിയെയും കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി: കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ പ്രധാന പ്രതി മുഹമ്മദ് ഷഫീഖിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലിനായി 7 ദിവസമാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. ഏഴ് ദിവസം പൂർത്തിയാകുന്നതോടെ തുടർ നടപടി ഇന്നുണ്ടാകും. കരിപ്പൂർ സ്വർണ്ണക്കടത്തിന് പുറമെ  ടിപി കേസിലെ പ്രധാന പ്രതികൾക്ക് സ്വർണ്ണക്കടത്തിലുള്ള പങ്കിലും മുഹമ്മദ് ഷഫീഖ് മൊഴി നൽകിയിട്ടുണ്ട്.

അതേസമയം കസ്റ്റംസ് കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ആയങ്കിയുടെ ഭാര്യയയെും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിച്ചിട്ടുണ്ട്. അർജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകൾ അടക്കമുള്ളവയിലാണ് മൊഴി എടുക്കൽ. ജൂലൈ 7 ന് ടിപി കേസിലെ പ്രതി ഷാഫിയെയും കസ്റ്റംസ് ചോദ്യം ചെയ്യും. കൊടി സുനിയ്ക്കായി ഉടൻ കോടതിയിൽ അപേക്ഷ നൽകാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!