മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

Web Desk   | stockphoto
Published : Nov 07, 2020, 10:53 AM IST
മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്

Synopsis

കൊച്ചിയിലെ  കസ്റ്റംസ് പ്രിവന്റീവ്  ആസ്ഥാനത്ത് വച്ച് ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍.   

തിരുവനന്തപുരം:  മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാനെയും കസ്റ്റംസ് ചോദ്യം ചെയ്തു. ഗണ്‍മാന്റെ ഫോണ്‍ ജലീല്‍ പലപ്പോഴും ഉപയോഗിച്ചെന്ന വിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് ചോദ്യം ചെയ്തത്. കൊച്ചിയിലെ  കസ്റ്റംസ് പ്രിവന്റീവ്  ആസ്ഥാനത്ത് വച്ച് ഇന്നലെയായിരുന്നു ചോദ്യം ചെയ്യല്‍. 
 
അതേസമയം മന്ത്രി കെ ടി ജലീലിന് കസ്റ്റംസ് നോട്ടീസ് നല്‍കി. തിങ്കളാഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത് കേസിലാണ് നോട്ടീസ്. നികുതി ഇളവിലൂടെ കൊണ്ടു വന്ന ഖുര്‍ആന്‍ വിതരണം ചെയ്തത് ചട്ടലംഘനമാണെന്നാണ് കണ്ടെത്തല്‍. വിദേശ സംഭാവന നിയന്ത്രണചട്ടം ജലീല്‍ ലംഘിച്ചെന്നും ആരോപണമുണ്ട്.

PREV
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ