
കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ കസ്റ്റംസ് ഓഫീസിൽ വിളിച്ചു വരുത്തി. സ്വപ്നയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ വീണ്ടും ചോദ്യം ചെയ്യും. ലോക്കറിലെ ഒരു കോടി ശിവശങ്കറിൻ്റെ കോഴപ്പണമെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. ലൈഫ് മിഷന്‍ കരാറിന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനാണ് ഒരു കോടി നൽകിയതെന്നും സ്വപ്നയുടെ മൊഴിയിൽ പറയുന്നു.
അതേസമയം, സ്വപ്ന സുരേഷിൻ്റെ സ്പെയ്സ് പാർക്കിലെ നിയമനം എല്ലാ ചട്ടങ്ങളും കാറ്റിൻ പറത്തിയാണെന്ന് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തി. നിയമനം നൽകാൻ വേണ്ടി ഉന്നതതലത്തിൽ വൻഗുഢാലോചന നടന്നിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണ് നിയമനം നേടിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതെ തുടർന്ന് പൊലീസിന് പുറമേ വിജിലൻസും കേസ് അന്വേഷിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam