മിക്സിയിലും സ്പീക്കറിലും ഒളിച്ചുകടത്തിയ മൂന്ന് കിലോ സ്വർണ്ണം പിടികൂടി

By Web TeamFirst Published Dec 28, 2019, 4:15 PM IST
Highlights
  • കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരാണ് സ്വർണ്ണം പിടികൂടിയത്
  • ഇരുവരിൽ നിന്നുമായി പിടിച്ചെടുത്ത സ്വർണത്തിന് 1.20 കോടി വില വരുമെന്ന് കസ്റ്റംസ്

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നു കിലോ സ്വർണവുമായി രണ്ടു പേർ പിടിയിൽ. മിക്സിയുടെയും സ്പീക്കറിന്റെയും അകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. 

മിക്സിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 2.350 കിലോഗ്രാം സ്വർണം കസ്റ്റംസാണ് കണ്ടെത്തിയത്. മിക്‌സിക്കകത്ത് വൈന്റിങ്ങിന്റെ രൂപത്തിലായിരുന്നു സ്വർണം. കൊടുവള്ളി സ്വദേശി ഷാഹുൽ മൻസൂറാണ് പിടിയിലായത്. സൗദിയിൽ നിന്ന് എത്തിഹാദ് വിമാനത്തിൽ അബുദാബി വഴി കരിപ്പൂരിലെത്തിയതായിരുന്നു ഇയാൾ.

സ്പീക്കറിനകത്ത് ഒളിപ്പിച്ച 650 ഗ്രാം സ്വർണവും മറ്റൊരു യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തു. പാലക്കാട് ചാലിശ്ശേരി സ്വദേശി കെ.കെ.അഷറഫാണ് സ്വർണം കടത്തിയത്. മസ്കറ്റിൽ നിന്ന് ഒമാൻ എയർ വിമാനത്തിലാണ് ഇയാളെത്തിയത്. ഇരുവരിൽ നിന്നുമായി പിടിച്ചെടുത്ത സ്വർണത്തിന് 1.20 കോടി വില വരും.

click me!