പത്തനംതിട്ടയില്‍ 6 വയസുള്ള കുട്ടിയെ വധിക്കാന്‍ ശ്രമിച്ച കേസ് ; സി ഡബ്ല്യൂ സി അംഗമായ അഭിഭാഷകയെ നീക്കി

Published : Jan 17, 2025, 02:49 PM IST
പത്തനംതിട്ടയില്‍ 6 വയസുള്ള കുട്ടിയെ വധിക്കാന്‍ ശ്രമിച്ച കേസ് ; സി ഡബ്ല്യൂ സി അംഗമായ  അഭിഭാഷകയെ നീക്കി

Synopsis

കഴിഞ്ഞ വര്‍ഷം മാർച്ചിലാണ് മലയാലപ്പുഴ പൊലീസ് കേസ് എടുത്തത്. കാർത്തികയുടെ ഭർത്താവ് അർജുൻ ദാസ് ഒന്നാം പ്രതിയും കാർത്തിക നാലാം പ്രതിയുമാണ്.

പത്തനംതിട്ട: ആറു വയസ്സുള്ള കുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ പത്തനംതിട്ട സി ഡബ്ല്യൂ സി അംഗം അഡ്വ. എസ്. കാർത്തികയെ ശിശുക്ഷേമ സമിതിയിൽ നിന്ന് നീക്കി. മലയാലപ്പുഴ സ്വദേശിനി ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിലാണ് നടപടി. അന്വേഷണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് മാറ്റി നിർത്തിയത്. കഴിഞ്ഞ വര്‍ഷം മാർച്ചിലാണ് മലയാലപ്പുഴ പൊലീസ് കേസ് എടുത്തത്. കാർത്തികയുടെ ഭർത്താവ് അർജുൻ ദാസ് ഒന്നാം പ്രതിയും കാർത്തിക നാലാം പ്രതിയുമാണ്. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അർജുൻ ദാസിനെ അടുത്തിടെ സിപിഎം പുറത്താക്കിയിരുന്നു.

ആറു വയസുള്ള കുട്ടിയെയും അമ്മയെയും മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. അനധികൃത പാറകടത്തില്‍ സി പി എം ബ്രാഞ്ച്  സെക്രട്ടറി അര്‍ജുൻ ദാസിനെതിരെ പാര്‍ട്ടി അംഗങ്ങള്‍ തന്നെ നേരത്തെ രംഗത്തുവന്നിരുന്നു. പാറ കടത്തിനെതിരെ പരാതി നൽകിയവരുടെ വീട്ടിലെ കുട്ടിയെയാണ് സിഡബ്ല്യുസി അംഗവും സിപിഎം പ്രാദേശിക നേതാവും ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചത്.

തർക്കത്തിനൊടുവിൽ സി പി എം പ്രവർത്തകർ ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ കല്ലെറിഞ്ഞ സംഭവം ഉണ്ടായിരുന്നു. അതേസമയം, പരാതി വ്യാജമാണെന്നും മലയാലപ്പുഴ പൊലീസ് അന്യായമാണ് കേസെടുത്തതെന്നും ഇതിനെതിരെ എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കാര്‍ത്തിക പ്രതികരിച്ചു.

സെക്രട്ടേറിയറ്റിന് മുന്നിലെ റോഡില്‍ സ്റ്റേജ് കെട്ടി, എഐടിയുസി പ്രവര്‍ത്തകരെ ശകാരിച്ച് ബിനോയ് വിശ്വം

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ