3 ദിവസം മാത്രം പ്രായം, ക്രിസ്‌മസ് ദിനത്തിൽ അമ്മത്തൊട്ടിലിലെത്തിയ കുഞ്ഞിന് പേര് നറുക്കിട്ടെടുത്തു; 'സ്‌നിഗ്‌ധ'

Published : Dec 25, 2024, 06:18 PM IST
3 ദിവസം മാത്രം പ്രായം, ക്രിസ്‌മസ് ദിനത്തിൽ അമ്മത്തൊട്ടിലിലെത്തിയ കുഞ്ഞിന് പേര് നറുക്കിട്ടെടുത്തു; 'സ്‌നിഗ്‌ധ'

Synopsis

ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ഇന്ന് എത്തിയ മൂന്ന് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന് ‌സ്‌നിഗ്‌ധ എന്ന് പേരിട്ടു

തിരുവനന്തപുരം: ക്രിസ്തുമസ് ദിവസം  ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലെത്തിയ പെൺ കുഞ്ഞിന് സ്നിഗ്ധ  എന്ന പേരിട്ടു. ആരോഗ്യ മന്ത്രി വീണ ജോർജ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർത്ഥനയെ തുടർന്ന് ലഭിച്ച പേരുകളിൽ  നിന്നാണ്  3 ദിവസം പ്രായമായ കുഞ്ഞിന്‍റെ പേര് കണ്ടെത്തിയത്. ശിശുക്ഷേമ സമിതി ആസ്ഥാനത്ത്  നടന്ന ചടങ്ങിൽ സ്ഥാപനത്തിലെ അന്തേവാസിയായ പെൺകുട്ടിയാണ്  പേര് നറുക്കെടുത്തത്. ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന് വിശദീകരണം