'പണം ആവശ്യപ്പെട്ട് വാട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നു';  സൈബർ തട്ടിപ്പിൽ പരാതിയുമായി എ ജയതിലക്

Published : Feb 04, 2025, 07:55 PM IST
'പണം ആവശ്യപ്പെട്ട് വാട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നു';  സൈബർ തട്ടിപ്പിൽ പരാതിയുമായി എ ജയതിലക്

Synopsis

തന്‍റെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി ചൂണ്ടികാണിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നൽകി.സൈബര്‍ തട്ടിപ്പിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

തിരുവനന്തപുരം: തന്‍റെ പേരിൽ പണം ആവശ്യപ്പെട്ട് വാട്സ്ആപ്പ് കോളുകളും സന്ദേശങ്ങളും പ്രചരിക്കുന്നതായി ചൂണ്ടികാണിച്ച് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നൽകി. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയിലാണ് സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്നും ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടിയെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

സൈബര്‍ തട്ടിപ്പിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് എ ജയതിലക് പരാതി നൽകിയത്. കുറച്ചു ദിവസമായി വ്യാജ നമ്പര്‍ ഉപയോഗിച്ച് തന്‍റെ പേരിൽ പരിചയപ്പെടുത്തികൊണ്ട് ധനവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം ലഭിക്കുന്നുണ്ടെന്നും പണം അയക്കാനാണ് ആവശ്യപ്പെടുന്നതെന്നുമാണ് പരാതി.

താൻ അവശനിലയിലാണെന്നും പണം ആവശ്യമുണ്ടെന്നും ഉടനെ തിരിച്ചുനൽകാമെന്നും പറഞ്ഞാണ് സന്ദേശമെന്നും ഇത് തന്നെ മനപൂര്‍വം അപകീര്‍ത്തിപ്പെടുത്തന്നതിനാണെന്നുമാണ് പരാതി. ഉന്നതരുടെ പേര് ഉപയോഗിച്ചുള്ള സമാനമായ സൈബര്‍ തട്ടിപ്പ് നേരത്തെയും ഉണ്ടായിട്ടുണ്ട്. സമാനമായ തട്ടിപ്പാണ് എ ജയതിലകിന്‍റെ പേരിലും നടക്കുന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

പത്തനംതിട്ട ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ഉച്ചയ്ക്കുശേഷം അവധി

ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്
 

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ