ടൗട്ടെ അതി തീവ്ര ചുഴലിക്കാറ്റായി; സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരും, 3 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Published : May 16, 2021, 07:31 AM ISTUpdated : May 16, 2021, 02:10 PM IST
ടൗട്ടെ അതി തീവ്ര ചുഴലിക്കാറ്റായി; സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരും, 3 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

Synopsis

എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് കേരളതീരത്ത് നിന്ന് അകന്നെങ്കിലും അറബിക്കടൽ പ്രക്ഷുബ്ദമായിരിക്കും. ഇന്നും ശക്തമായ കടലാക്രമണവും കാറ്റും ഉണ്ടാകും. 

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ടൗട്ടെ എന്ന അതി തീവ്ര ചുഴലിക്കാറ്റായി. ഇന്ന് രാവിലെയാണ് ടൗട്ടെ കൂടുതൽ ശക്തിപ്രാപിച്ചത്. ഇപ്പോൾ ഗോവൻ തീരത്തിന് 150 കിലോമീറ്റർ അകലെയാണ് സ്ഥാനം. ചുഴലിക്കാറ്റ് ചൊവ്വാഴ്ച രാവിലെ ഗുജറാത്ത് തീരം തൊടും. മുംബൈയിലും ഗുജറാത്തിലും അതീവ ജാഗ്രത മുന്നറിയിപ്പാണ്. അതേസമയം, ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവം കാരണം സംസ്ഥാനത്ത് ഇന്നും മഴ തുടരും. 

കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് കേരളതീരത്ത് നിന്ന് അകന്നെങ്കിലും അറബിക്കടൽ പ്രക്ഷുബ്ദമായിരിക്കും. ഇന്നും ശക്തമായ കടലാക്രമണവും കാറ്റും ഉണ്ടാകും. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വൈകുന്നേരത്തിനു ശേഷമേ മഴയ്ക്ക് ശമനം ഉണ്ടാകൂ. കടലിൽ പോകുന്നതിന് പൂർണ്ണ വിലക്കുണ്ട്.

തെക്കു കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിൻ്റെ ശക്തി കുറഞ്ഞതിനാൽ എറണാകുളം ജില്ലയിലും മഴയുടെ ശക്തി കുറഞ്ഞു. ജില്ലയിൽ 21 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ക്യാംപുകളിലേക്ക് മാറിയ 143 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ചെല്ലാനത്ത് കടൽക്ഷോഭം ഉണ്ടായമേഖലയിൽ താമസിച്ചിരുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. എൻഡിആ‌എഫിൻ്റെ ഒരു സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. മഴയുടെ അളവ് കുറഞ്ഞതിനാൽ കൊച്ചി നഗരത്തിലുൾപ്പടെ രൂപപ്പെട്ട വെള്ളക്കെട്ട് കുറഞ്ഞിട്ടുണ്ട്. തൃശൂർ നഗരത്തിലും തീരദേശത്തും രാത്രി മഴ പെയ്തെങ്കിലും  ശക്തമായിരുന്നില്ല. കൊടുങ്ങല്ലൂർ, ചാവക്കാട്, എറിയാട് എന്നിവിടങ്ങളിൽ കടൽ ക്ഷോഭം തുടർന്നു. 354 പേരെ ക്യാമ്പ് ലേക്ക് മാറ്റി.

കനത്ത മഴയിൽ ഇടുക്കി ജില്ലയില്‍ വ്യാപക കൃഷി നാശമുണ്ടായി. നിരവധി വീടുകൾ തകർന്നു. കാറ്റിൽ മരങ്ങൾ വ്യാപകമായി ഒടിഞ്ഞ് വീഴുന്നതാണ് പ്രധാന പ്രതിസന്ധി. കോഴിക്കോട് ഫറോക്ക് വാക്കടവ്, ബേപ്പൂ‍ർ, ഗോതീശ്വരം, കപ്പലങ്ങാടി, കൊയിലാണ്ടി ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. ബേപ്പൂർ, പൂണാർ വളപ്പിൽ ശക്തമായ കടൽക്ഷോഭത്തിൽ വീടിന്‍റെ മതിലിടിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കുപറ്റി. അതേസമയം, കാസർകോട് രാവിലെ ശക്തമായ മഴ തുടരുകയാണ്. തീരമേഖലയിൽ ശക്തമായ കടലാക്രമണവുമുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു; ബസിലുണ്ടായിരുന്നത് 30 പൊലീസുകാർ
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ കോണ്‍ക്രീറ്റ് താഴ്ന്നുപോയ ഹെലിപ്പാഡിന് ചെലവായത് 20 ലക്ഷം, വിവരാവകാശ രേഖ പുറത്ത്