കോടിയേരി: പ്രതികരണവുമായി സിപിഐ ദേശീയ സെക്രട്ടറി ഡി രാജ

Published : Nov 13, 2020, 04:32 PM IST
കോടിയേരി: പ്രതികരണവുമായി സിപിഐ ദേശീയ സെക്രട്ടറി ഡി രാജ

Synopsis

 മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. മറ്റു കാരണങ്ങള്‍ കൊണ്ടാണോ കോടിയേരി മാറിയതെന്ന് വിശദീകരിക്കേണ്ടത് അവര്‍ തന്നെയാണ്.  

തിരുവനന്തപുരം: കോടിയേരി സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്ന് ആരോഗ്യപരമായരണങ്ങളാല്‍ ഒഴിഞ്ഞതില്‍ പ്രതികരണവുമായി സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് കോടിയേരി ബാലകൃഷന്‍ സ്ഥാനത്ത് നിന്ന് മാറിയതെന്നാണ് തന്റെ അറിവെന്ന് ഡി. രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പകരം ചുമതലക്കാരനെ അവര്‍ തീരുമാനിച്ചിട്ടുണ്ട്. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. മറ്റു കാരണങ്ങള്‍ കൊണ്ടാണോ കോടിയേരി മാറിയതെന്ന് വിശദീകരിക്കേണ്ടത് അവര്‍ തന്നെയാണ്. അതില്‍ തനിക്ക് അഭിപ്രായമില്ലെന്നും ഡി രാജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെള്ളിയാഴ്ചയാണ് കോടിയേരി കോടിയേരി തുടര്‍ ചികിത്സക്കായി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്. എ വിജയരാഘവനാണ് പകരം ചുമതല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്യാജവാർത്തയിൽ നിയമനടപടി; 2 ഓൺലൈൻ മാധ്യമങ്ങൾക്ക് വക്കീൽനോട്ടീസയച്ച് പി കെ ശ്രീമതി, മറ്റ് മാധ്യമങ്ങൾക്ക് നാളെ അയക്കും
ഇതാണ് ഇന്ത്യയുടെ ആത്മാവ്, വയനാട്ടിലെ ജനങ്ങളെ വാനോളം പുകഴ്ത്തി പ്രിയങ്ക ഗാന്ധി; 'ദുരന്തമുഖത്ത് ഒറ്റക്കെട്ടായി നിലകൊണ്ടു'