കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവ സംഘർഷം: മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ

Published : Jan 29, 2025, 09:40 AM IST
കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവ സംഘർഷം: മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ

Synopsis

എസ്എഫ്ഐ നേതാക്കളുടെ പരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്

തൃശൂർ: കാലിക്കറ്റ് സർവകലാശാലയുടെ ഡി സോൺ കലോത്സവ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവ്, സംസ്ഥാന ട്രഷറർ സച്ചിൻ എന്നിവരാണ് അറസ്റ്റിലായത്. എസ്എഫ്ഐ നേതാക്കളുടെ പരാതിയിൽ ഇന്നലെ ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തിരുന്നു. ആലുവയിൽ നിന്നാണ് മാള പൊലീസ് ഇവരെ പിടികൂടിയത്.

ഇന്നലെ സംഘർഷത്തിൽ കേരളവർമ കോളജിലെ എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറി ആഷിഖിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. അവിടെയെത്തി ആഷിഖിന്‍റെ മൊഴിയെടുത്ത ശേഷമാണ് കെഎസ്‍യു നേതാക്കളെ അറസ്റ്റ് ചെയ്തത്. 

അതേസമയം ആക്രമണം തുടങ്ങിവച്ചത് എസ്എഫ്ഐക്കാരാണെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർ പേഴ്സൺ പറഞ്ഞു.  സ്കിറ്റ് മത്സരം തീർന്നതിനു പിന്നാലെ സ്റ്റേജ് കയ്യേറി എസ്എഫ്ഐക്കാർ അക്രമം അഴിച്ചുവിട്ടു. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് കെഎസ്‍യുക്കാർ അക്രമം നടത്തുന്ന ദൃശ്യങ്ങൾ മാത്രമാണ്. എസ്എഫ്ഐക്കാർ അക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ല. കലോത്സവം അലങ്കോലപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു എസ്എഫ്ഐയുടെ അക്രമമെന്നും ചെയർ പേഴ്സൺ  കുറ്റപ്പെടുത്തി.

'കൊലയാളി സംഘത്തെ പുറത്താക്കൂ കോൺഗ്രസിനെ രക്ഷിക്കൂ'; വയനാട് ഡിസിസി ഓഫീസിന് മുൻപിൽ 'സേവ് കോണ്‍ഗ്രസ്' പോസ്റ്ററുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം