
കൊച്ചി: കാലവർഷം മുൻനിർത്തി അണക്കെട്ടുക്കളുടെ സുരക്ഷയ്ക്കായി ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഡാമുകൾ കൃത്യമായ സമയത്ത് തുറക്കുകയും അടയ്ക്കുകയും ചെയ്യും. ഇക്കാര്യങ്ങളിലെ നടപടിക്രമങ്ങൾ കെഎസ്ഇബി പൂർത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.
കേരളത്തെ തകർത്ത മഹാപ്രളയത്തിന് ശേഷം വീണ്ടും കാലവർഷം എത്തുന്ന സാഹചര്യത്തിലാണ് കെഎസ്ഇബി അണക്കെട്ടുകളില്‍ പരിശോധന വേഗത്തിലാക്കിയത്. കനത്ത മഴയിൽ ഡാമുകൾ അശാസ്ത്രീയമായി തുറന്നതാണ് മഹാപ്രളയത്തിന് ഇടയാക്കിയതെന്ന് ആരോപണമുയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇത്തവണ പരാതികൾക്കിടയില്ലാത്ത വിധം ഡാം മാനേജ്മെന്‍റ് നടപ്പാക്കാനുള്ള ശ്രമങ്ങളിലാണ് കെഎസ്ഇബി.
ഡാമുകൾ എപ്പോൾ തുറക്കണമോ അപ്പോൾ തുറക്കുമെന്നും എപ്പോൾ അടയ്ക്കണോ അപ്പോൾ അടയ്ക്കുമെന്നും വൈദ്യുതി മന്ത്രി എംഎം മണി മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ബിയുടെ ഡാം മാനേജ്മെന്‍റിലെ വീഴ്ചയാണ് മഹാപ്രളയത്തിന് ഇടയാക്കിയതെന്ന ആരോപണം വൈദ്യുതമന്ത്രി വീണ്ടും തള്ളി. ഇടുക്കി അണക്കെട്ട് അടക്കം അവശ്യഘട്ടത്തിൽ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. കാലവർഷത്തിന് കഷ്ടിച്ച് ഒരുമാസം കൂടിയുള്ളതിനാൽ എല്ലാം ഡാമുകളിലെയും അവസാനവട്ട മിനുക്കുപണികൾ സമയബന്ധിതമായി പൂർത്തിയാക്കാമെന്ന പ്രതീക്ഷയാണ് കെഎസ്ഇബി വൃത്തങ്ങള്‍ പങ്കുവയ്ക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam