
കോട്ടയം: ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ഇപി ജയരാജൻ നടത്തിയ പ്രസ്താവനകളോട് ആദ്യമായി പ്രതികരിച്ച് ഡിസി രവി. മൗനം ഭീരുത്വം അല്ലെന്ന് ഡിസി രവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞാൻ ഒരു ആത്മകഥ എഴുതുകയാണെങ്കിൽ വ്യക്തമാകുന്ന സത്യങ്ങള്‍ മാത്രമേയുള്ളുവെന്നും ഡിസി രവി പറഞ്ഞു. ഇപി ജയരാജന്‍റെ ആത്മകഥ വിവാദങ്ങളിൽ ആദ്യമായാണ് ഡിസി രവി പ്രതികരിക്കുന്നത്. ഡിസിയുടെ പേരിൽ നേരത്തെ പുറത്തുവന്ന ആത്മകഥയുടെ പകര്‍പ്പ് താൻ അറിയാതെയാണെന്നായിരുന്നു ഇപി ജയരാജന്‍റെ ആവര്‍ത്തിച്ചുള്ള പ്രതികരണം. കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്‍റെ ജീവിതം എന്ന പേരിൽ ഡിസി ബുക്സിന്‍റെ പേരിൽ ഇപി ജയരാജന്‍റെ ആത്മകഥ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്താണ് ആത്മകഥയുടെ ഭാഗങ്ങള്‍ ചോര്‍ന്നത്. പുറത്തുവന്നത് തന്‍റെ ആത്മകഥ അല്ലെന്നായിരുന്നു ഇപി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നത്. ഈ വിവാദങ്ങള്‍ക്കുശേഷമാണ് ഇതാണെന്‍റെ ജീവിതം എന്ന പേരിൽ ഇപി ജയരാജന്‍റെ ആത്മകഥ ഇന്ന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യുന്നത്. ഇതിനിടെയാണമ് വിവാദങ്ങളിൽ പ്രതികരണവുമായി രവി ഡിസി രംഗത്തെത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam