'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം'; ഇപിയുടെ പുസ്തകം വരുന്നു; കവർ പുറത്തിറക്കി ഡിസി ബുക്സ്

Published : Nov 12, 2024, 09:41 PM ISTUpdated : Nov 12, 2024, 09:42 PM IST
'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം'; ഇപിയുടെ പുസ്തകം വരുന്നു; കവർ പുറത്തിറക്കി ഡിസി ബുക്സ്

Synopsis

പല അപ്രിയ സത്യങ്ങളും തുറന്നുപറയുന്നു എന്ന അടിക്കുറിപ്പോടെയാണ് ഇപിയുടെ പുസ്തകത്തിന്റെ കവർ പുറത്തിറക്കിയിരിക്കുന്നത്.

തിരുവനന്തപുരം:  സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥയുടെ കവർ പുറത്തിറക്കി പ്രസാധകരായ ഡി സി ബുക്സ്. കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്നാണ് പുസ്തകത്തിന്റെ പേര്. പല അപ്രിയ സത്യങ്ങളും തുറന്നുപറയുന്നു എന്ന അടിക്കുറിപ്പോടെയാണ് ഇപിയുടെ പുസ്തകത്തിന്റെ കവർ പുറത്തിറക്കിയിരിക്കുന്നത്.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിന് പിന്നാലെ എൽഡിഎഫ് കൺവീനർ സ്ഥാനം തെറിച്ച ഇ പി എല്ലാം ആത്മകഥയിൽ പറയുമെന്ന് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞിരുന്നു. പാർട്ടി പരിപാടികളിൽ നിന്ന് നീണ്ട കാലം വിട്ടുനിന്ന ജയരാജൻ ഏരിയ സമ്മേളനങ്ങളിലൂടെ വീണ്ടും സജീവമായി. ഇതിനിടെയാണ് അപ്രിയ സത്യങ്ങൾ തുറന്നുപറയുന്ന പുസ്തകം ഉടൻ വരുന്നത്.

PREV
Read more Articles on
click me!

Recommended Stories

'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ
ചിത്രപ്രിയയെ കൊലപ്പെടുത്തിയത് എന്തിന്? അലൻ പൊലീസിന് നൽകിയ കുറ്റസമ്മത മൊഴി; 'ഫോണിൽ മറ്റൊരു ആൺസുഹൃത്തിനൊപ്പം ഫോട്ടോ കണ്ടു'